ബോളിവുഡ് താരത്തിന്റെ മകളെ കാണാനില്ലെന്ന് പരാതി
ദില്ലി: തന്റെ മകളെ കാണാനില്ലെന്ന പരാതിയുമായി ബോളിവുഡ് താരം രംഗത്ത്. ബോളിവുഡ് നടന്‍ രവി കിഷന്‍ ആണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പത്തൊമ്പതു കാരിയായ തന്റെ മകളെ കാണാനില്ലെന്നാണ് പരാതി. ബാന്‍ഗുര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് താരം പരാതി നല്‍കിയിരിക്കുന്നത്.
പരാതി ലഭിച്ച പോലീസ് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. രണ്ടാമത്തെ തവണയാണ് രവി കിഷന്റെ മകളെ കാണാതാകുന്നത്. 44കാരനായ രവി കിഷന്‍ ഇതിനോടകം ഒട്ടേറെ ഹിന്ദി, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് രവി കിഷന്‍.

മകളെ കാണാനില്ല
19 വയസുള്ള തന്റെ മകളെ കാണാനില്ലെന്ന പരാതിയുമായാണ് ബോളിവുഡ് പ്രശസ്ത താരം രവി കിഷന്‍ രംഗത്തെത്തിയത്. എന്നാല്‍, മകളെ കാണാനില്ലെന്ന കാര്യം രഹസ്യമാക്കി വെക്കുകയാണ് ചെയ്തത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ താരം തയ്യാറായിട്ടില്ല.

ഇതിനുമുന്‍പും മകളെ കാണാതായിട്ടുണ്ട്.
ഇതു രണ്ടാമത്തെ തവണയാണ് രവി കിഷന്റെ മകള്‍ കൈവിട്ടു പോകുന്നത്. ഇതിനു പുറകിലുള്ള സത്യാവസ്ഥയെന്താണെന്ന് വ്യക്തമല്ല. ബാന്‍ഗുര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഹനുമാന്‍ സീരിയലിലൂടെ
1997ല്‍ ഹിന്ദി ടെലിവിഷന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹനുമാന്‍ സീരിയലിലൂടെയാണ് രവി കിഷന്‍ എത്തുന്നത്. ശ്രീ കൃഷ്ണനായിട്ടാണ് താരം ഇതില്‍ അഭിനയിച്ചത്.

ഒട്ടേറെ സിനിമകളില്‍
ഒട്ടേറെ ഹിന്ദി, തെലുങ്കു സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വെല്‍ ഡണ്‍ അബ, ഇസാക്, റെയ്‌സ് ഗുറാം, ഗ്ലോബല്‍ ബാബ, ബേജ്പുരി തുടങ്ങിയചിത്രങ്ങള്‍ ശ്രദ്ധേയമാണ്.












Click it and Unblock the Notifications