കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപി വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്നു, എല്ലാവര്‍ക്കുമറിയാം, തുറന്നടിച്ച് അനുരാഗ് കശ്യപ്!!

Google Oneindia Malayalam News

മുംബൈ: ബിജെപി എംപി രവി കിഷനെതിരെ അനുരാഗ് കശ്യപ്. മയക്കുമരുന്നിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ എനിക്ക് പിന്തുണയ്ക്കാനാവില്ല. അതിനോട് എതിര്‍പ്പുമുണ്ട്. കാരണം രവി കിഷന്‍ വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന താരമാണ്. എന്നാല്‍ രവിയെ കഞ്ചാവ് ഉപയോഗിക്കുന്നത് കൊണ്ട് താന്‍ വിലകുറച്ച് കാണുന്നില്ലെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. നേരത്തെ പാര്‍ലമെന്റില്‍ ബോളിവുഡ് മയക്കുമരുന്നിന്റെ പിടിയിലാണെന്ന് രവി കിഷന്‍ പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്‌സ് ബ്യൂറോയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഗൂഢാലോചന നടത്തി ഇന്ത്യയിലെ യുവാക്കളെ നശിപ്പിക്കാനായി മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തുകയാണെന്ന് കിഷന്‍ ആരോപിച്ചിരുന്നു.

1

അനുരാഗിന്റെ മുക്കാബാസ് എന്ന ചിത്രത്തില്‍ രവി കിഷനും അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു വിഷയത്തില്‍ രവി കിഷന്റെ നിലപാട് തന്നെ വല്ലാതെ ചൊടിപ്പിച്ചെന്ന് അനുരാഗ് പറഞ്ഞു. രവി എന്റെ അവസാന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ജയ് ശിവശങ്കര്‍ എന്ന് പറഞ്ഞാണ് ഓരോ ദിവസവും അദ്ദേഹം ആരംഭിക്കുന്നത്. ജയ് ഭം ഭോലെ, ജയ് ശിവ ശംഭു എന്നിവ ദീര്‍ഘകാലമായി അദ്ദേഹം ഉപയോഗിക്കുന്ന വാക്കാണ്. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട് അദ്ദേഹം. അതാണ് ജീവിതം. എല്ലാവര്‍ക്കുമറിയാം. ലോകം മുഴുവന്‍ അറിയുന്ന കാര്യമാണതെന്നും അനുരാഗ് പറഞ്ഞു.

ബോളിവുഡിലെ എല്ലാവര്‍ക്കും രവി കിഷന്‍ കഞ്ചാവ് വലിക്കുന്നത് അറിയാം. ഒരുപക്ഷേ ഇപ്പോള്‍ അദ്ദേഹം അത് നിര്‍ത്തിയിട്ടുണ്ടാവാം. കാരണം അദ്ദേഹമൊരു മന്ത്രിയാണ്. അതിനായി ക്ലീന്‍ ഇമേജ് നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ എനിക്ക് ചോദിക്കാനുള്ള കഞ്ചാവും നിങ്ങള്‍ മയക്കുമരുന്നിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമോ? ഞാന്‍ രവിയെ വിലയിരുത്താന്‍ ആളല്ല. ഞാനൊരിക്കലും കഞ്ചാവിനെ മയക്കുമരുന്നായി കാണുന്നത്. അധിക്ഷേപം എന്നതല്ല ഞാന്‍ ഉദ്ദേശിച്ചത്. അദ്ദേഹം കഞ്ചാവ് വലിക്കാറുണ്ടായിരുന്നു എന്നാണ്. എപ്പോഴും നല്ല രീതിയില്‍ തന്നെ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം ജോലിയില്‍ അദ്ദേഹം മികച്ചവനാണ്. കഞ്ചാവ് വലിക്കുന്നുണ്ടെന്ന് കരുതി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നില്ല.

കഞ്ചാവ് വലിച്ചത് കൊണ്ട് രവി കിഷന്‍ ഒരിക്കലും ഭീകരനാവില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി ഇതിന് ബന്ധമില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ ക്ലിയര്‍ അക്കാന്‍ രവി തയ്യാറാവണമായിരുന്നു. ഇപ്പോഴത്തെ നിലപാടില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നും അനുരാഗ് പറഞ്ഞു. ബോളിവുഡിനേക്കാള്‍ കൂടുതല്‍ സര്‍വകലാശാലകളില്‍ കഞ്ചാവ് വലിക്കുന്നവരെ താന്‍ കണ്ടിട്ടുണ്ടെന്ന് അനുരാഗ് പറഞ്ഞു. ആദ്യം നിങ്ങള്‍ ഈ രാജ്യം ക്ലീനാക്കണം. ബനാറസിലെ ഗട്ടറുകള്‍ ആദ്യം ശുദ്ധിയാക്കണം. ഉത്തര്‍പ്രദേശില്‍ അത് ആദ്യം നടപ്പാക്കണം. ഭംഗ് അവിടെ നിയമവിധേയമാണ്.

ഞാനൊരിക്കലും മരിജുവാനയ്ക്ക് എതിരല്ല. പക്ഷേ ഞാന്‍ അത് ഉപയോഗിക്കാറില്ല. ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ട്. ലോകം മുഴുവന്‍ അത് നിയമവിധേയമാക്കി കൊണ്ടിരിക്കുകയാണ്. പല രോഗങ്ങള്‍ക്കും മരുന്നാണ് മരിജുവാന. ആരെങ്കിലും അതിനെ ശുപാര്‍ശ ചെയ്യുകയാണെങ്കില്‍ ഞാന്‍ അതിനെ പിന്തുണയ്ക്കുമെന്നും അനുരാഗ് കശ്യപ് പറഞ്ഞു. എന്റെ ജീവിതത്തില്‍ മോശം കാലയളവ് ഉണ്ടായിട്ടുണ്ട്. 2006നും 2008നും ഇടയില്‍ എന്റെ ചിത്രങ്ങളൊന്നും റിലീസ് ആയില്ല. ആ സമയത്ത് വിഷാദത്തിലേക്ക് വീണു. അദൃശ്യമായ ആസ്മയായിരുന്നു എനിക്കുണ്ടായിരുന്നു. കെമിക്കല്‍ മരുന്നുകളാണ് ഉപയോഗിച്ചിരുന്നത്. അത് മറച്ചുപിടിക്കാനാണ് താന്‍ പലപ്പോഴും ശ്രമിച്ചിരുന്നതെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.

English summary
ravi kishan using weed for a long time says anurag kashyap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X