ഭാര്യയ്ക്കും അമ്മായിയമ്മയ്ക്കും എതിരേ പുതിയ നീക്കവുമായി രവി മോഹന്‍; എവിടെച്ചെന്ന് നില്‍ക്കുമെന്ന് ആരാധകര്‍
കോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളായിരുന്ന രവി മോഹനന്റെയും ആരതിയുടെയും വിവാഹമോചന നടപടികള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചെന്നൈ കുടുംബക്ഷേമ കോടതിയില്‍ രവി മോഹന്‍ വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. ആദ്യം തങ്ങളുടെ ദാമ്പത്യ തകര്‍ച്ച സംബന്ധിച്ച് മൗനം പാലിച്ച ദമ്പതികള്‍ പിന്നാലെ പരസ്പരം പഴിചാരി രംഗത്തെത്തി. ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഗായിക കെനിഷ ഫ്രാന്‍സിസ് കൂടി രംഗപ്രവേശം ചെയ്തതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.
15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായുള്ള രവി മോഹന്റെ പ്രസ്താവന വന്നതോടെ ആരാധകരും അടങ്ങിയിരുന്നില്ല. വിവാഹ മോചനം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് കോളിവുഡില്‍ പ്രചരിച്ചത്. മധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ടതോടെ നാടകീയമായ നീക്കങ്ങളാണ് ദമ്പതികള്‍ ഓരോ ദിവസവും നടത്തുന്നത്. രവി മോഹന്‍ കെനിഷയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നതോടെ ആരാധകര്‍ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ആരതിയും വീട്ടുകാരും തന്നെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്തെന്നും നിവൃത്തിയില്ലാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോരുകയായിരുന്നുവെന്നുമാണ് രവി മോഹന്‍ ആരോപിക്കുന്നത്. എന്നാല്‍ മൂന്നാമത് ഒരാളുടെ സാന്നിധ്യമാണ് തങ്ങളുടെ വിവാഹ ജീവിതം തകര്‍ത്തതെന്നും രവി മോഹന്‍ മക്കളെ പോലും തിരിഞ്ഞുനോക്കുന്നില്ലെന്നും ആരതിയും തിരിച്ചടിച്ചു. ഭര്‍ത്താവില്‍ നിന്ന് ആരതി പ്രതിമാസം 40 ലക്ഷം ജീവനാംശം ആവശ്യപ്പെട്ടതും പ്രശ്നം രൂക്ഷമാക്കി.
കെനീഷ തന്റെ ജീവിതത്തിലെ വെളിച്ചമാണെന്ന് രവി മോഹന്‍ തുറന്നു പറഞ്ഞതോടെ ദമ്പതികള്‍ അടുക്കാനാകാത്ത വിധം അകന്നു. രവി മോഹന്റെ ജീവിതത്തിലെ വെളിച്ചം തന്റെ ജീവിതത്തെ ഇരുട്ടിലാക്കി എന്നാണ് ആരതി പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരുടെയും വിഴുപ്പലക്കല്‍.
രവി മോഹന്റെ കുടുംബം തകര്‍ത്തവള്‍ എന്ന് ആരോപിച്ച് കെനിഷയ്ക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായി. വധ ഭീഷണികളും ബലാല്‍സംഗ ഭീഷണികളും അപകീര്‍ത്തികരമായ വാര്‍ത്തകളും വന്നതോടെ കെനിഷയും നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്,
അതിനിടെ ഭാര്യ ആരതിക്കും അമ്മായിയമ്മ സുജാത വിജയകുമാറിനും എതിരെ രവിമോഹന് മാനനഷ്ടക്കേസും ഫയല്‍ ചെയ്തു. ഇവര്‍ രണ്ടു പേരും സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും ഇത് തൊഴില്‍പരമായ തന്റെ പ്രതിച്ഛായയെ വലിയതോതില്‍ ബാധിച്ചതായും രവി മോഹന്‍ ആരോപിക്കുന്നു.
മദ്രാസ് ഹൈക്കോടതിയിലാണ് ആരതിക്കും സുജാതയ്ക്കും എതിരെ കേസ് ഫയല്‍ ചെയ്തതെന്ന് നടന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നഷ്ടപരിഹാരം മാത്രമല്ല ഇരുവരും തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും രവി മോഹന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ് ആപ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ പേര് പരാമര്‍ശിക്കുന്ന എല്ലാ പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് രവിയുടെ ആവശ്യം. ഭാവിയിലും തെറ്റായ പ്രചാരണങ്ങള്‍ തടയുക എന്നതാണ് കേസിന്റെ ലക്ഷ്യമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
രവിയുടെയും ആരതിയുടെയും കുടുംബ പ്രശ്നങ്ങള്‍ പൊതുമധ്യത്തിലേക്കും വലിച്ചിഴച്ചതോടെ ഇത് എങ്ങനെ അവസാനിക്കുമെന്ന ആകാംക്ഷയിലാണ് തമിഴ് സിനിമാ ലോകം. രണ്ട് മക്കളുടെ ഭാവിക്കു വേണ്ടിയെങ്കിലും ഒരുമിച്ചുകൂടേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications