കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധോലോക നായകൻ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു; കർണാടകയിൽ... തൊണ്ണൂറിലധികം കേസുകൾ!

Google Oneindia Malayalam News

ബെംഗളൂരു: സെനഗലിൽ അറസ്റ്റിലായ അധോലോക നായൻ രവി പൂജാരിയെ തിങ്കളാഴ്ച ബെംഗളൂരു കെംപഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിച്ചു. പുലർച്ചെ 1.15ഓടെയാണ് രവി പൂജാരിയെയും കൊണ്ട് സെനഗലിൽ നിന്നും സംഘം എത്തിയത്. എഡിജിപി അമർ കുമാർ പാണ്ഡെ, ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ തുടങ്ങിയ നാലംഗ സംഘമാണ് രവി പൂജാരിയെ ഇന്ത്യയിലേക്ക് എത്തിച്ചത്.

വിമാനത്താവളത്തിൽ നിന്ന് എവിടേക്കാണ് കൊണ്ടു പോയതെന്ന് വ്യക്തമല്ല. കനത്ത സുരക്ഷ സന്നാഹത്തോടെയാണ് വിമാനത്താവളത്തിൽ നിന്നും രവി പൂജാരിയെ സംഘം മാറ്റിയത്. നഗരത്തിലെ ആദ്യത്തെ അഡീഷണൽ സിറ്റി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയിൽ രവി പൂജാരിയെ ഹാജരാക്കും. കർണാടകയിൽ നിരവധി കേസുകളാണ് രവി പൂജാരിക്കെതരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി

കഴിഞ്ഞ വർഷം ഒരു തട്ടിപ്പ് കേസിൽ പ്രതിയായി സെനഗലിൽ വച്ച് അറസ്റ്റിലായ രവി ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് രവി പൂജാരി സെനഗൽ പോലീസിന്റെ പിടിയിലായത്. കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളയും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പൂജാരിയെ 15 വർഷത്തിലേറെയായി പോലീസ് തിരയുകയായിരുന്നു.

കർണാടകയിൽ 90 കേസുകൾ

കർണാടകയിൽ 90 കേസുകൾ

കർണാടകയിൽ മാത്രം തൊണ്ണൂറോളം കേസുകളുണ്ട് രവി പൂജാരിയുടെ പേരിൽ. ഇതിൽ 25 കേസുകൾ മഹാരാഷ്ട്ര കൺ‌ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന് വിധേയമാണ്. ഗുജറാത്തിൽ എഴുപതോളം കേസുകളും രവി പൂജാരിക്കെതിരെ രജിസ്റ്റ്‍ ചെയ്തിട്ടുണ്ട്. കൊച്ചിയിൽ നടി ലീന മരിയ പോൾ നടത്തുന്ന ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പ് കേസിലും ഇയാൾ മുഖ്യപ്രതിയാണ്.

കൊച്ചിയിലെ വെടിവെപ്പ്

കൊച്ചിയിലെ വെടിവെപ്പ്

ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2018 വർഷം ഡിസംബർ 15നാണ് ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ നെയിൽ ആർടിസ്ട്രി ബ്യൂട്ടി പാർലറിന് നേർക്ക് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമായിരുന്നു വെടിയുതിർത്തത്. ഇരുപത്തഞ്ച് കോടി ആവശ്യപ്പെട്ട് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ലീന മരിയ പോൾ പരാതിപ്പെട്ടിരുന്നു.

വ്യാജ പാസ്പോർട്ട്

വ്യാജ പാസ്പോർട്ട്


ബുര്‍ക്കിനഫാസോ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. തന്നെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനെതിരെ രവി പൂജാരി സമർപ്പിച്ച ഹർജി ബുധനാഴ്ച സെനഗൽ സുപ്രീംകോടതി തള്ളിയിരുന്നു. ബുർഗാനോ ഫാസോയുടെ പാസ്പോർട്ടിൽ കഴിഞ്ഞ എട്ട് വർഷമായി സെനഗലിൽ കഴിയുകയായിരുന്നു രവി പൂജാരി.

English summary
Ravi Pujari brought to Bengaluru from Senegal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X