അധോലോക നായകന്‍ രവി പൂജാരിയുടെ ഭാര്യയും മകനും അറസ്റ്റില്‍
മുംബൈ: അധോലോക നായകന്‍ രവി പൂജാരിയുടെ ഭാര്യയും മകനും മുബൈയില്‍ അറസ്റ്റില്‍. സിംഗപ്പൂരില്‍ നിന്നും ഇരുവരെയും നാടുകടത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ എത്തിയത്. ബാങ്കോക്കില്‍ നിന്നും ഇരുവരും എത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജരായി നിന്നു . വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയതുള്‍പ്പടെ രവി പൂജാരിയുടെ ഭാര്യയ്‌ക്കെതിരെ ഒട്ടേറെ കേസുകള്‍ നിലനില്‍ക്കുന്നു.
രവി പൂജാരിയുടെ ഭാര്യ പത്മയും 14കാരനായ മകനുമാണ് അറസ്റ്റിലായാത്. വധഭീഷണി മുഴക്കുന്നതുള്‍പ്പടെ ഒട്ടേറെ ക്രിമിനല്‍ കേസുകളാണ് രവി പൂജാരിയ്‌ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . മുംബൈയില്‍ മാത്രം 47 കേസുകള്‍. ഭാര്യയുടേയും മകന്റെയും അറസ്റ്റ് പൂജാരിയെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അയാള്‍ ഇന്ത്യയിലേയ്ക്ക് എത്തുമെന്നുമാണ് പ്രതീക്ഷിയ്ക്കുന്നത്. മാത്രമല്ല പൂജാരിയെയും നാടുകടത്താന്‍ സാധ്യതയുണ്ടെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പൂജാരിയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത ദിവസമാണ് പത്മയും മകനും പൊലീസ് പിടിയിലാകുന്നത്. 2005 ല്‍ വ്യാജ പാസ്‌പോര്‍ട്ട് ചമച്ച കേസില്‍ പത്മ അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയ ശേഷം രാജ്യം വിടുകയായിരുന്നു .












Click it and Unblock the Notifications