വ്യാജരേഖ ഒഴിവാക്കാന്‍ ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കും: രവിശങ്കർ പ്രസാദ്
ദില്ലി: വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നത് ഒഴിവാക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പട്നയില്‍ ബീഹാര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്റെ 75-ാം വാര്‍ഷികാഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
എന്‍ആര്‍സി ബിജെപിയുടെ രാഷ്ട്രീയ കളി.... ആറ് പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്, തുറന്നടിച്ച് മമത!!
ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കുന്നത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ആധാര്‍ നിര്‍ബന്ധിതമാക്കിയാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് എഐആര്‍ ഉദ്ധരിച്ച് പ്രസാദ് പറഞ്ഞു. അഴിമതി തടയുന്നതില്‍ ആധാര്‍ പ്രധാന പങ്കുവഹിച്ചതായും ആധാര്‍ വഴിയുള്ള ഡിജിറ്റല്‍ ഐഡന്റിറ്റി കാരണം 1,47,677 കോടി രൂപ ലാഭിച്ചതായും നിയമമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡ്രൈവിംഗ് ലൈസന്‍സിനായി ആധാര്‍ ഉപയോഗിച്ചുള്ള പരിശോധന പ്രക്രിയ സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2018 സെപ്റ്റംബര്‍ 26ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം. ഇക്കാര്യമറിയിച്ച് കൊണ്ട് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ജൂലൈയില്‍ രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. ആര്‍ടിഒകളില്‍ ബയോമെട്രിക് ശേഖരിക്കുന്ന പ്രക്രിയ നിര്‍ത്തലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ടാര്‍ഗെറ്റഡ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍, മറ്റ് സബ്സിഡികള്‍, ആനുകൂല്യങ്ങള്‍, സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കിയത് സുപ്രീംകോടതി 4: 1 ഭൂരിപക്ഷത്തില്‍ ഒഴിവാക്കിയിരുന്നു. ഒരു യുണീക്ക് ഐഡിയുടെ അഭാവം കാരണം വ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സിജെഐ ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ എന്നിവരുമായി ചേര്‍ന്ന് ജസ്റ്റിസ് എ കെ സിക്രി എഴുതിയ ഭൂരിപക്ഷ വിധിന്യായത്തില്‍, ആധാറുമായി പാന്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ ബന്ധിപ്പിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞു വെച്ചിരുന്നു.