കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ യുവതീ പ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിര്‍മ്മാണം നടത്താനില്ല, നിലപാടറിയിച്ച് കേന്ദ്രം!

Google Oneindia Malayalam News

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ശബരിമലയിലെ യുവതീ പ്രവേശം തടയാന്‍ തല്‍ക്കാലം കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താനില്ല എന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ശബരിമല വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും നിയമമന്ത്രി ലോക്‌സഭയെ അറിയിച്ചു. ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി സഭയില്‍ ആവശ്യം ഉയര്‍ന്നതിനാണ് മന്ത്രി മറുപടി നല്‍കിയത്.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ടി യുഡിഎഫ് എംപി എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നിരുന്നു. ബില്ലിന് സഭ ഏകകണ്ഠമായി അവതരണാനുമതി നല്‍കിയെങ്കിലും നറുക്കെടുപ്പില്‍ ഉള്‍പ്പെടാത്തത് കൊണ്ട് ശബരിമല ബില്‍ ഈ ലോക്‌സഭാ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കില്ല.

bjp

ശബരിമലയില്‍ ആചാര സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സമഗ്രമായ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടതെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ശബരിമല സ്വകാര്യ ബില്‍ അപൂര്‍ണമാണെന്നും ലേഖി പറഞ്ഞു. ജയ് അയ്യപ്പ വിളികള്‍ക്കിടെയായിരുന്നു മീനാക്ഷി ലേഖിയുടെ ശബരിമല പ്രസംഗം. ശബരിമലയിലെ സ്ത്രീ പ്രവേശന നിരോധനമെന്ന ആചാര സംരക്ഷണത്തിന് ഭരണഘടനയുടെ പരിരക്ഷ ഉറപ്പാക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.

അതേസമയം ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി പ്രതിപക്ഷ എംപിമാരും ശബ്ദമുയര്‍ത്തി. ശബരിമലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ബില്ല് കൊണ്ട് വരണമെന്ന് പത്തനംതിട്ട എംപി ആന്റോ ആന്റണി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നിയമനിര്‍മ്മാണം ഉടന്‍ സാധ്യമല്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

English summary
Minister of Law Ravisankar Prasad about Sabarimala women entry in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X