കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷത്തിന്റെ വീക്ഷണം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു; ഷഹീന്‍ബാഗ് സമരത്തിനെതിരെ കേന്ദ്രമന്ത്രി

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗിലെ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഭൂരിപക്ഷ വീക്ഷണത്തെ അടിച്ചര്‍മത്താനാണ് ഷഹീന്‍ബാഗിലെ സമരക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ടുക്‌ഡെ ടുക്‌ഡെ ഗ്യാങിനൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

X

സമാധാനപ്രിയരായ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തണമെന്ന് ആവശ്യപ്പെടുകയാണ് ഷഹീന്‍ബാഗിലെ ചിലര്‍. ഇതാണ് ഷഹീന്‍ബാഗിലെ യഥാര്‍ഥ മുഖം. രാജ്യത്തിന് മുമ്പില്‍ ഇക്കാര്യം തുറന്നുകാണിക്കല്‍ പ്രധാനമാണ്. രാഹുലും കെജ്രിവാളും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ഷഹീന്‍ബാഗില്‍ നടക്കുന്ന സമരം പൗരത്വ നിമയത്തിനെതിരെ അല്ല. മോദിക്കെതിരെയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ തെക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗില്‍ സമരം തുടങ്ങിയത് കഴിഞ്ഞ ഡിസംബര്‍ 15നാണ്. പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളുമാണ് സമരം നടത്തുന്നത്. കഴിഞ്ഞദിവസം ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇവിടെ എത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത് 500 ഷഹീന്‍ ബാഗ് മോഡല്‍ സമരം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തിപാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തി

ദശലക്ഷക്കണക്കിന് ആളുകള്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ ഷഹീന്‍ബാഗിലെ ചിലര്‍ അനാവശ്യമായ വിവാദമുണ്ടാക്കുന്നു. കെജ്രിവാളും മനീഷ് സിസോദിയയും അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രിക്ക് മറുപടിയുമായി കെജ്രിവാള്‍ രംഗത്തുവന്നു. ഷഹീന്‍ബാഗ് സമരം മൂലം ഒട്ടേറെ പേര്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപിക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്നില്ല. അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. ബിജെപി നേതാക്കള്‍ എത്രയും വേഗം ഷഹീന്‍ബാഗിലെ സമരക്കാരുമായി ചര്‍ച്ച നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

English summary
Minister Ravi Shankar Prasad Attacks Shaheen Bagh Protesters, Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X