കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് പൂട്ടിച്ച് ട്വിറ്റര്‍, കേന്ദ്രവുമായി പോരിന്, മന്ത്രിയുടെ മറുപടി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് പൂട്ടിച്ച് ട്വിറ്റര്‍. പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പോരിന് തുടക്കമിട്ടിരിക്കുകയാണ് ട്വിറ്റര്‍. യുഎസ് ഡിജിറ്റല്‍ പകര്‍പ്പാവകാശ നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള പരാതിയിലാണ് മന്ത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചത്. ഒരു മണിക്കൂറിന് ശേഷം ഈ അക്കൗണ്ട് വീണ്ടും പുനസ്ഥാപിച്ചു. അക്കൗണ്ട് പൂട്ടിക്കുന്ന കാര്യം തന്നെ അറിയിക്കുക പോലും ചെയ്തിരുന്നില്ലെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

1

ടിവി ചര്‍ച്ചകളിലെ ക്ലിപ്പ് പങ്കുവെച്ചതാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഐടി നിയമത്തിന്റെ ലംഘനമാണ് ട്വിറ്റര്‍ നടത്തിയതെന്ന് ഐടി മന്ത്രി കൂടിയായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ട്വിറ്റര്‍ തന്നെ മുന്നോട്ട് വെക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ നടപടിയാണ് ഇതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. അതേസമയം പകര്‍പ്പാവകാശ ലംഘനം ഇനിയുമുണ്ടായാല്‍ അക്കൗണ്ട് മരവിപ്പിക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ പോലുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് ട്വിറ്ററിന്റെ മുന്നറിയിപ്പ്.

അതേസമയം നേരത്തെ കര്‍ഷകര സമരത്തെ പിന്തുണച്ചുള്ള ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും, ബിജെപി നേതാക്കളുടെ ട്വീറ്റുകള്‍ വ്യാജമാണെന്ന് രേഖപ്പെടുത്തിയതും അടക്കം നിരവധി പ്രശ്‌നങ്ങളില്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും കൊമ്പുകോര്‍ത്തിരുന്നു. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കാനാവില്ലെന്ന നിലപാടിലാണ് ട്വിറ്റര്‍. സോഷ്യല്‍ മീഡിയയില്‍ പരാതികള്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളോട് ട്വിറ്ററിന് യോജിപ്പില്ല.

ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ

ട്വിറ്റിന്റെ നടപടികള്‍ അവരുടെ അജണ്ട പ്രകാരമാണ് നടക്കുന്നത്. അല്ലാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ അവര്‍ക്ക് താല്‍പര്യമില്ല. അവരുടെ അജണ്ടയെ അംഗീകരിച്ച് നിന്നില്ലെങ്കില്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നിങ്ങളെ വിലക്കുമെന്ന ഭീഷണിയാണ് ഇതിലുള്ളതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പുതിയ ഐടി നിയമം അംഗീകരിച്ചേ തീരു. എന്തൊക്കെ ചെയ്താലും അതില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍

Recommended Video

cmsvideo
What is delimitation and why it is so crucial and controversial in J&K | Oneindia Malayalam

English summary
ravi shankar prasad's account blocked by twitter, after one hour it restored
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X