കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കൊപ്പം വീണ്ടും മന്ത്രിസഭയിലെത്തി രവി ശങ്കര്‍ പ്രസാദ്! വീണ്ടും നിയമം? സസ്പെന്‍സ്

  • By
Google Oneindia Malayalam News

ദില്ലി: 2014 നെക്കാള്‍ 20 സീറ്റ് അധികം നേടിയാണ് ഇത്തവണ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വളരെ ചുരുക്കം പേര്‍ രണ്ടാം മന്ത്രിസഭയിലും ഇടംപിടിച്ചു. അതില്‍ പ്രമുഖനാണ് മുന്‍ മന്ത്രിസഭയിലെ നിയമ മന്ത്രികൂടിയായിരുന്ന രവിശങ്കര്‍ പ്രസാദ്.

<strong>സസ്പെന്‍സ് അവസാനിപ്പിച്ച് മോദിയുടെ 'തൊട്ടപ്പന്‍' ഇനി ഭരണക്കരുത്തില്‍! സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ!</strong>സസ്പെന്‍സ് അവസാനിപ്പിച്ച് മോദിയുടെ 'തൊട്ടപ്പന്‍' ഇനി ഭരണക്കരുത്തില്‍! സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ!

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ രവിശങ്കര്‍ പ്രസാദ് ഇത്തവണ പട്ന സാഹബില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് ലോക്സഭാംഗമായത്.

സുപ്രീം കോടതി അഭിഭാഷകന്‍

സുപ്രീം കോടതി അഭിഭാഷകന്‍

ബിജെപിയിലെ പ്രമുഖ നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ രവിശങ്കര്‍ പ്രസാദ് ബിഹാറിലെ പട്നയിലാണ് ജനിച്ചത്. രാഷ്ട്രമീമാംസയില്‍ എംഎ ബിരുദവും പട്ന യൂനിവേഴ്സിറ്റിയില്‍ നിന്നും എല്‍എല്‍ബിയും നേടിയ രവിശങ്കര്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.
ജയപ്രകാശ് നാരായണിന്‍റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച രവിശങ്കര്‍ പ്രസാദ് എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

കോടതിയിലെ പോരാട്ടം

കോടതിയിലെ പോരാട്ടം

ആര്‍എസ്എസിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1995 മുതല്‍ ബിജെപിയുടെ നാഷ്ണല്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു.തൊട്ടടുത്ത വര്‍ഷം കാലിത്തീറ്റ കുംഭകോണ കേസില്‍ അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. നിരവധി അഴിമതി കേസുകളില്‍ ലാലുവിനെതിരെ വാദിച്ചത് രവിശങ്കര്‍ പ്രസാദായിരുന്നു.

വാജ്പേയ് മന്ത്രിസഭയില്‍

വാജ്പേയ് മന്ത്രിസഭയില്‍

2000 ലാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്‍റ് അംഗമാകുന്നത്. 2001 ല്‍ വാജ്പേയി മന്ത്രിസഭയില്‍ പൊട്രോളിയം വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. 2002 ല്‍ നിയമവകുപ്പിന്‍റെ അധിക ചുമതലയും ചെയ്തി. പിന്നീട് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രിയായി നിമയിക്കപ്പെട്ടു.

രാജ്യസഭാംഗമായി

രാജ്യസഭാംഗമായി

2006 ല്‍ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും ഔദ്യോഗിക വക്താവായും പ്രവര്‍ത്തിച്ചു. 2012 ല്‍ മൂന്നാം തവണയും രാജ്യസഭാംഗമായി. അയോധ്യ കേസില്‍ അടക്കം ബിജെപിക്ക് വേണ്ടി വാദിച്ചത് രവിശങ്കര്‍ പ്രസാദ് ആയിരുന്നു.

നിയമന്ത്രിയായി

നിയമന്ത്രിയായി

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ വീണ്ടും നിയമ മന്ത്രിയായി മന്ത്രിസഭയില്‍ ഇടംപിടിച്ചു. ഇത്തവണ പാട്നയിലെ സാഹേബില്‍ നിന്നാണ് രവിശങ്കര്‍ പ്രസാദ് മത്സരിച്ചത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നനന്‍ സിന്‍ഹയായിരുന്നു മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദിന്‍റെ എതിരാളി.

നിലംപരിശാക്കി

നിലംപരിശാക്കി

രവി ശങ്കർ പ്രസാദ് ഇവിടെ 2,78,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിൻഹ 3,17,292 വോട്ടുകൾ നേടിയപ്പോൾ രവിശങ്കർ പ്രസാദ് 5,95,490 വോട്ടുകൾ നേടി. ബിജെപി ടിക്കറ്റിൽ മത്സരിച്ച് തുടർച്ചയായി രണ്ട് തവണ പാട്ന സാഹിബ് മണ്ഡലത്തിന്റെ എംപിയായി നേതാവാണ് ബോളിവുഡ് താരം കൂടിയായ ശത്രുഘ്നൽ സിൻഹ.

പുതിയ കോൺഗ്രസിനെ സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി! തന്റെ പകരക്കാരന് രാഹുലിന്റെ കണ്ടീഷൻപുതിയ കോൺഗ്രസിനെ സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി! തന്റെ പകരക്കാരന് രാഹുലിന്റെ കണ്ടീഷൻ

English summary
ravi shankar prasad sworn in as minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X