കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോള്‍ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. ചാനല്‍ ചര്‍ച്ചകള്‍ക്ക് പ്രേക്ഷകര്‍ ഇരട്ടിയായിട്ടുണ്ട്. നേതാക്കളെ വിളിച്ചിരുത്തി അഭിപ്രായം തേടുന്ന വേളകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു അവസരമാണ്. തങ്ങളുടെ നിലപാടുകളും നേട്ടങ്ങളും ചെലവില്ലാതെ പ്രചരിപ്പിക്കാനുള്ള അവസരം. പലപ്പോഴും ചര്‍ച്ചകള്‍ പരിധിവിട്ട് ചൂടുപിടിക്കാറുണ്ട്.

പങ്കെടുക്കുന്ന രാഷ്ട്രീയ പ്രതിനിധികള്‍ ക്ഷോഭിക്കുന്നതും കാണാം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ പക്വതയോടെ പ്രതികരിക്കുന്നതാണ് സാധാരണ കണ്ടിട്ടുള്ളത്. ഇവിടെ ഇതാ മറ്റൊരു സംഭവം. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു. ബിജെപിയുടെ പ്രകടന പത്രികയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്...

മുതിര്‍ന്ന ബിജെപി നേതാവ്

മുതിര്‍ന്ന ബിജെപി നേതാവ്

കേന്ദ്ര നിയമ-നീതിന്യായ-വിവര സാങ്കേതിക വകുപ്പ് മന്ത്രിയാണ് രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ മുതിര്‍ന്ന ബിജെപി നേതാവാണ് ഇദ്ദേഹം. ഇത്തവണ ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.

പോരാട്ടം വഴിമാറി

പോരാട്ടം വഴിമാറി

പട്‌ന സാഹിബ് മണ്ഡലത്തില്‍ നേരത്തെ ജയിച്ചത് ബിജെപി നേതാവായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയാണ്. ഇദ്ദേഹം രാജിവെച്ച് കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു. പട്‌ന സാഹിബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് സിന്‍ഹ ഇപ്പോഴെത്തിയിരിക്കുന്നത്.

 വിഷയം പ്രകടന പത്രിക

വിഷയം പ്രകടന പത്രിക

ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ പ്രകടന പത്രികയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അവതാരകന്‍ ഉന്നയിച്ചത്. രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, ഏകസിവില്‍ കോഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്ന ഉടനെ മന്ത്രി രോഷത്തോടെ പ്രതികരിക്കുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും

കഴിഞ്ഞ തിരഞ്ഞെടുപ്പിലും

ബിജെപിയുടെ പ്രകടന പത്രികയിലെ പല വാഗ്ദാനങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നല്ലോ? എന്ന ചോദ്യം വന്നപ്പോള്‍ തന്നെ മാന്യമായി ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതോടെ അവതാരകനും മന്ത്രിയും തുടര്‍ച്ചയായി സംസാരിച്ചു. ചര്‍ച്ച ബഹളത്തില്‍ മുങ്ങി.

ഞാനൊരു കേന്ദ്രമന്ത്രി

ഞാനൊരു കേന്ദ്രമന്ത്രി

മാന്യമായി ചോദ്യങ്ങള്‍ ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു. ഞാനൊരു കേന്ദ്രമന്ത്രിയാണെന്നും രവിശങ്കര്‍ പ്രസാദ് ഓര്‍മിപ്പിച്ചു. ശരിയായ രീതിയില്‍ ചോദിച്ചാല്‍ മാത്രമേ കൃത്യമായ മറുപടി നല്‍കൂവെന്നും മന്ത്രി തുറന്നടിച്ചു.

താങ്കള്‍ സീനിയര്‍ എഡിറ്ററാണെങ്കില്‍

താങ്കള്‍ സീനിയര്‍ എഡിറ്ററാണെങ്കില്‍

താങ്കള്‍ സീനിയര്‍ എഡിറ്ററാണെങ്കില്‍ ഞാന്‍ രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മര്യാദയ്ക്ക് ചോദ്യങ്ങള്‍ ഉന്നയിച്ചില്ലെങ്കില്‍ മര്യാദയോടെയുള്ള മറുപടി ലഭിക്കില്ല. മര്യാദയില്ലാതെ ചോദിച്ചാല്‍ താങ്കളോട് നമസ്‌തെ പറയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നു

വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നു

ചര്‍ച്ചയില്‍ നിന്ന് രവിശങ്കര്‍ പ്രസാദ് ഇറങ്ങിപ്പോകുന്ന വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈവ് പരിപാടിയായിരുന്നു. അതുകൊണ്ടുതന്നെ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയ ശേഷവും രവിശങ്കര്‍ പ്രസാദ് ക്ഷുഭിതനായി സംസാരിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.

 ഒരേ വാഗ്ദാനങ്ങള്‍

ഒരേ വാഗ്ദാനങ്ങള്‍

പ്രകടന പത്രികയില്‍ ഒരേ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം. രാമക്ഷേത്രവും ഏകസിവില്‍ കോഡുമെല്ലാം ഉദാഹരമായി അവതാരകന്‍ പറഞ്ഞു. ബിജെപി 75 പദ്ധതികള്‍ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതൊന്നും അവതാരകന്‍ ചോദിക്കുന്നില്ലെന്നായിരുന്നു രവി ശങ്കര്‍ പ്രസാദിന്റെ മറുപടി.

എല്ലാം ചോദിക്കാം

എല്ലാം ചോദിക്കാം

പ്രകടന പത്രികയില്‍ നിന്ന് തിരഞ്ഞെടുത്ത ചില വാഗ്ദാനങ്ങളെ കുറിച്ചാണ് അവതാരകന്‍ ചോദിക്കുന്നത്. അത് ശരിയല്ല. ഇതേ കുറിച്ച് മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം, താങ്കള്‍ മറുപടി പറയാന്‍ തയ്യാറാണെങ്കില്‍ എല്ലാ വാഗ്ദാനങ്ങളെ കുറിച്ചും താന്‍ ചോദിക്കാമെന്ന് അവതാരകന്‍ പറഞ്ഞു.

വീണ്ടും പറയുന്നത് എന്തിനാണ്

വീണ്ടും പറയുന്നത് എന്തിനാണ്

2014ല്‍ നല്‍കിയ അതേ വാഗ്ദാനങ്ങള്‍ 2019ലും നല്‍കുന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കേണ്ടത്. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നല്ലേ... മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യമാണ് രവി ശങ്കര്‍ പ്രസാദിനെ ചൊടിപ്പിച്ചത്.

തനിക്ക് ഇനിയും ചോദിക്കാനുണ്ട്

തനിക്ക് ഇനിയും ചോദിക്കാനുണ്ട്

കര്‍ഷകര്‍ക്ക് ബിജെപി നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചും തനിക്ക് ചോദിക്കാനുണ്ടെന്ന് അവതാരകന്‍ പറഞ്ഞു. ചര്‍ച്ചയില്‍ തുടരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് രവി ശങ്കര്‍ പ്രസാദ് പറയുകയായിരുന്നു.

മോദിക്കെതിരെ സിഡിയുമായി കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ രണ്ടുംകല്‍പ്പിച്ച് നീക്കം, മുഖ്യമന്ത്രിയുടെ പരാതിമോദിക്കെതിരെ സിഡിയുമായി കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ രണ്ടുംകല്‍പ്പിച്ച് നീക്കം, മുഖ്യമന്ത്രിയുടെ പരാതി

കൂടുതല്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

English summary
Asked About Poll Sops, Ravi Shankar Prasad Walks Out of Interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X