കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല, നിശബ്ദത വെടിഞ്ഞ് രവി തേജയുടെ അമ്മ

രവി തേജയോട് ജൂലൈ 22ന് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തെലങ്കാന എക്സൈസ് ആവശ്യപ്പെട്ടിരുന്നു

Google Oneindia Malayalam News

ഹൈദരാബാദ്: രവി തേജയ്ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിഷേധിച്ച് അമ്മയും കുടുംബ ഡോക്ടറും രംഗത്ത്. മകന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും ഹൈദരാബാദ് നഗരത്തില്‍ നിന്നും അറസ്റ്റിലായ മയക്കുമരുന്ന് റാക്കറ്റില്‍ തന്‍റെ മകന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് തേജയുടെ അമ്മ രാജ്യലക്ഷ്മിയുടെ വാദം. കുടുംബ ഡോക്ടറായ കടിയാല രാജുവാണ് നടനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുള്ള രണ്ടാമത്തെ വ്യക്തി.

എന്നാല്‍ രവി തേജയോട് ജൂലൈ 22ന് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തെലങ്കാന എക്സൈസ് വകുപ്പ് ആവശ്യപ്പെട്ട കാര്യം അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ഒരു തരത്തിലും രവി തേജ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അമ്മയുടെ വാദം. വിവാദത്തില്‍ മുങ്ങിയ മലയാള സിനിമയ്ക്ക് പിന്നാലെയാണ് തെലുങ്ക് സിനിമയെയും വിവാദത്തില്‍ മുക്കിക്കൊണ്ട് മയക്കുമരുന്ന് കേസ് പുറത്തുവരുന്നത്.

എങ്ങനെയുള്ള ആളെന്നറിയാം

എങ്ങനെയുള്ള ആളെന്നറിയാം

മകന്‍ തേജ എങ്ങനെയുള്ള ആളാണെന്ന് കുടുംബാഗങ്ങള്‍ക്ക് അറിയാമെന്നും അനാവശ്യമായി മകനെ കേസിലേയ്ക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും തേജയുടെ അമ്മ രാജ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ രവി തേജയുടെ സഹോദരങ്ങളായ ഭരത്, രഘു എന്നിവരും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിരുന്നു.

ഗൂഡാലോചനയെന്ന് സംശയം

ഗൂഡാലോചനയെന്ന് സംശയം

മയക്കുമരുന്ന് കേസിലേയ്ക്ക് തന്‍റെ മകന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും രാജ്യലക്ഷ്മി ആരോപിക്കുന്നു. സിനിമാ വ്യവസായം ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും സത്യം തെളിയിക്കാന്‍ ​എല്ലാവര്‍ക്കും അര്‍ഹതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

സത്യം തെളിയിക്കാന്‍ ഉത്തരവാദിത്തം

സത്യം തെളിയിക്കാന്‍ ഉത്തരവാദിത്തം

രവി തേജയ്തക്ക് പുകയിലയുടെ ഗന്ധം പോലും പറ്റില്ലെന്നും രവി തേജ ഷൂട്ടിംഗ് ആവശ്യത്തിന് വേണ്ടി പോയിട്ടുള്ളതിനാല്‍ മയക്കുമരുന്ന് കേസില്‍ താരം ഉള്‍പ്പെട്ടിട്ടില്ലെന്ന് വിശദീകരിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്ന് രവിതേജയുടെ കുടുംബ ഡോക്ടറായ കടിയാല രാജേന്ദ്ര പറയുന്നു.

സഹോദരനെ കാണാനെത്തിയില്ല

സഹോദരനെ കാണാനെത്തിയില്ല

ജൂണ്‍ 24ന് വാഹനാപകടത്തില്‍ മരിച്ച സഹോദരന്‍റെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് രവി തേജ വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. 24 ന് ഹൈദരാബാദില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് 46 കാരനായ ഭരത് മരണപ്പെടുന്നത്. മൃതദേഹം കാണാനെത്താത്തതിന് പുറമേ ജൂബിലി ഹില്‍സ് മഹാപ്രസ്ഥാനത്തില്‍ വച്ച് നടന്ന മരണാനന്തര ചടങ്ങുകളില്‍ നിന്നും രവി തേജയും കുടുംബാംഗങ്ങളും വിട്ടുനിന്നിരുന്നു. സഹോദരന്‍റെ പെട്ടെന്നുള്ള മരണം മാനസികമായി തളര്‍ത്തിയതുകൊണ്ടാണ് മൃതദേഹം കാണാനെത്താതിരുന്നതെന്നാണ് തേജയുടെ വിശദീകരണം.

താരങ്ങള്‍ക്ക് ഹാജരാകാന്‍ നിര്‍ദേശം

താരങ്ങള്‍ക്ക് ഹാജരാകാന്‍ നിര്‍ദേശം

രണ്ടാഴ്ച മുമ്പ് പോലീസിന്‍റെ പിടിയിലായ മയക്കുമരുന്ന് സംഘത്തിന്‍റെ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രവി തേജ ഉള്‍പ്പെടെ 12 തെലുങ്ക് താരങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. താരങ്ങളുടെ ഫോണ്‍ നമ്പര്‍ അറസ്റ്റിലായവരുടെ ഫോണില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു തെലങ്കാന എക്സൈസിന്‍റെ നീക്കം.

താരങ്ങളും സംവിധാകനും കുടുങ്ങും

താരങ്ങളും സംവിധാകനും കുടുങ്ങും

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജയ്ക്ക് പുറമേ താരങ്ങളായ തരുണ്‍ കുമാര്‍, നവ്ദീപ്, സുബ്ബരാജു, ചാര്‍മി കൗര്‍, മുമൈദ് ഖാന്‍, സംവിധായകന്‍ പുരി ജഗന്നാഥ് എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് തെലങ്കാന എക്സൈസ് ചോദ്യം ചെയ്യാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുള്ളത്. ജൂലൈ 19 നും 27 നും ഇടയില്‍ ഹാജരാകാനാണ് താരങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം.

വിട്ടുനില്‍ക്കാന്‍ നിര്‍ദേശം

വിട്ടുനില്‍ക്കാന്‍ നിര്‍ദേശം

തെലുങ്ക് താരങ്ങള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് തെലുങ്ക് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാ എന്ന സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്‍എസ്‍ഡ‍ി പോലുള്ള ലഹരി വസ്തുക്കളാണ് ഹൈദരാബാദില്‍ നിന്ന് പിടിയിലായ സംഘത്തില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിച്ചുള്ള താരമാണ് തേജ.

English summary
Actor Ravi Teja's mother Rajyalakshmi and a family physician Kadiyala Rajendra on Monday came out in defence of the actor, saying he does not take drugs and is not involved in the racket that is unravelling in the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X