കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്ക് ധരിച്ചില്ല; ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയും ഭാര്യയും

Google Oneindia Malayalam News

രാജ്‌കോട്ട്: കൊവിഡ് കാലമാണ്. എല്ലാവരും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം എന്ന് സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വിദദ്ധരും മിനിട്ടിന് മിനിട്ടിന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതിയ വിവാദം.

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും ആണ് ഈ വിവാദത്തിന്റെ കേന്ദ്ര ബിന്ദുക്കള്‍. മാസ്‌ക് ധരിക്കാത്ത കാര്യം ചോദ്യം ചെയ്ത വനിത പോലീസുകാരിയോട് ഇവര്‍ തട്ടിക്കയറി എന്നാണ് ആക്ഷേപം. എന്തായാലും സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിശദാംശങ്ങള്‍...

ഗുജറാത്തിലെ രാജ്‌കോട്ടില്‍

ഗുജറാത്തിലെ രാജ്‌കോട്ടില്‍

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ആണ് സംഭവം നടക്കുന്നത്. രവീന്ദ് ജഡേജയും ഭാര്യ റിവാ സോലങ്കിയും കാറില്‍ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ആയ സോനല്‍ ഗോസായി കാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത്.

മാസ്‌ക് ധരിച്ചില്ല

മാസ്‌ക് ധരിച്ചില്ല

രവീന്ദ്ര ജഡേജ മാസ്‌ക് ധരിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഭാര്യ മാസ്‌ക് ധരിച്ചിരുന്നില്ലത്രെ. ഇത് കണ്ടാണ് മഹില സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ സോനല്‍ ഗോസായി കാര്‍ തടഞ്ഞതും ഇടപെട്ടതും. ഓഗസ്റ്റ് 10, തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.

Recommended Video

cmsvideo
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍
പിഴ അടയ്ക്കാന്‍

പിഴ അടയ്ക്കാന്‍

മാസ് ധരിക്കാത്തത് ചോദ്യം ചെയ്യുക മാത്രമല്ല, അതില്‍ പിഴ അടയ്ക്കാനും ലൈസൻസ് കാണിക്കാനും സോനല്‍ ഗോയാസി ആവശ്യപ്പെട്ടു. എന്നാല്‍ ഇതോടെ സംഭവം തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡേജയും ഭാര്യയും പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം. പോലീസ് കോൺസ്റ്റബിൾ മോശമായി പെരുമാറി എന്നാണ് ജഡേജയുടെ ആരോപണം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇതിനിടെ സോനല്‍ ഗോസായി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിന് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. രാജ്‌കോട്ടിലെ കിസാന്‍പാര ചൗക്കില്‍ വച്ചായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.

എഫ്ഐആർ ഇല്ല

എഫ്ഐആർ ഇല്ല

രവീന്ദ്ര ജഡേജയുടെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാകുന്നത് എന്നാണ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മനോഹര്‍സിങ് ജഡേജ പറയുന്നത്. പ്രശ്‌നം എങ്ങനെയാണ് വഷളായത് എന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാര തുക കൈമാറി ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാര തുക കൈമാറി

എല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നുഎല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നു

ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി, മകള്‍ക്ക് കുത്തിവയ്‌ച്ചെന്ന് പുടിന്‍ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി, മകള്‍ക്ക് കുത്തിവയ്‌ച്ചെന്ന് പുടിന്‍

English summary
Cricketer Ravindra Jadeja and Wife had a heated argument with woman police constable for not wearing mask
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X