സിംഹങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി വൈറലായി; സര് രവീന്ദ്ര ജഡേജ വിവാദത്തില്‍!
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് ഒരു സെല്‍ഫി പണി കൊടുത്ത ലക്ഷണമാണ്. സിംഹങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ജഡ്ഡു നിയമക്കുരുക്കിന് തലവെച്ചുകൊടുത്തു എന്ന് വേണം പറയാന്‍. ഭാര്യ രീവ സോളങ്കിക്കൊപ്പം ഗുജറാത്തിലെ ഗീര്‍ വനം കാണാനെത്തിയപ്പോഴാണ് ജഡേജ വിവാദ ചിത്രമെടുത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
സംരക്ഷിത വനമായ ഗീറില്‍ സഞ്ചാരികള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനോ സിംഹങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനോ പാടില്ല എന്നാണ് ഫോറസ്റ്റ് അധികൃതരുടെ നിര്‍ദേശം. ഈ നിര്‍ദേശം തെറ്റിച്ച ജഡ്ഡു വാഹനത്തില്‍ നിന്നും ഇറങ്ങുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ജഡേജ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

1.3 ലക്ഷം പേരാണ് ജഡേജയുടെ ഈ ചിത്രം ലൈക്ക് ചെയ്തത്. അഞ്ഞൂറോളം പേര് റീ ഷെയര്‍ ചെയ്തു. ആയിരത്തോളം പേര് കമന്റിട്ടു. സഫാരിക്കിടെ കാറില്‍ നിന്നും ഇറങ്ങുന്നത് നിയമവിരുദ്ധമല്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. സെലിബ്രിറ്റി ആണ് എന്ന് കരുതി നിങ്ങളെപ്പോലുള്ളവര്‍ നിയമം തെറ്റിക്കുന്നത് ശരിയല്ല എന്ന് കമന്റ് ബോക്സില്‍ പലരും ജഡേജയോട് പറയുന്നുമുണ്ട്.
ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അന്വേഷണം നടത്താന്‍ ഫോറസ്റ്റ് അധികൃതരും നിര്‍ബന്ധിതരാകുകയായിരുന്നു. സഞ്ചാരികള്‍ വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ ജഡേജ വാഹനത്തില്‍ നിന്നും ഇറങ്ങിയതായി ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജി എന്‍ പി എസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി സി സി എഫ് പ്രതാപ് സിംഗ് പറഞ്ഞു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications