കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഹങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി വൈറലായി; സര്‍ രവീന്ദ്ര ജഡേജ വിവാദത്തില്‍!

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് ഒരു സെല്‍ഫി പണി കൊടുത്ത ലക്ഷണമാണ്. സിംഹങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ജഡ്ഡു നിയമക്കുരുക്കിന് തലവെച്ചുകൊടുത്തു എന്ന് വേണം പറയാന്‍. ഭാര്യ രീവ സോളങ്കിക്കൊപ്പം ഗുജറാത്തിലെ ഗീര്‍ വനം കാണാനെത്തിയപ്പോഴാണ് ജഡേജ വിവാദ ചിത്രമെടുത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ കോലിയോടുള്ള ഇഷ്ടം കൊണ്ടല്ല, സച്ചിനോടുള്ള ഇഷ്ടക്കേട് കൊണ്ട്?

സംരക്ഷിത വനമായ ഗീറില്‍ സഞ്ചാരികള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനോ സിംഹങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനോ പാടില്ല എന്നാണ് ഫോറസ്റ്റ് അധികൃതരുടെ നിര്‍ദേശം. ഈ നിര്‍ദേശം തെറ്റിച്ച ജഡ്ഡു വാഹനത്തില്‍ നിന്നും ഇറങ്ങുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ജഡേജ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

jadeja.

1.3 ലക്ഷം പേരാണ് ജഡേജയുടെ ഈ ചിത്രം ലൈക്ക് ചെയ്തത്. അഞ്ഞൂറോളം പേര്‍ റീ ഷെയര്‍ ചെയ്തു. ആയിരത്തോളം പേര്‍ കമന്റിട്ടു. സഫാരിക്കിടെ കാറില്‍ നിന്നും ഇറങ്ങുന്നത് നിയമവിരുദ്ധമല്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. സെലിബ്രിറ്റി ആണ് എന്ന് കരുതി നിങ്ങളെപ്പോലുള്ളവര്‍ നിയമം തെറ്റിക്കുന്നത് ശരിയല്ല എന്ന് കമന്റ് ബോക്‌സില്‍ പലരും ജഡേജയോട് പറയുന്നുമുണ്ട്.

ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അന്വേഷണം നടത്താന്‍ ഫോറസ്റ്റ് അധികൃതരും നിര്‍ബന്ധിതരാകുകയായിരുന്നു. സഞ്ചാരികള്‍ വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ ജഡേജ വാഹനത്തില്‍ നിന്നും ഇറങ്ങിയതായി ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജി എന്‍ പി എസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി സി സി എഫ് പ്രതാപ് സിംഗ് പറഞ്ഞു.

English summary
Cricketer ravindra Jadeja has landed himself in trouble after he shared his pictures posing with the tigers on his Facebook account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X