Get Updates
Get notified of breaking news, exclusive insights, and must-see stories!

രവീന്ദ്ര ജഡേജയുടെ ഭാര്യയെ പോലീസുകാരൻ ആക്രമിച്ചു! അതും നടുറോഡിൽ! കാറിൽ നിന്ന് പിടിച്ചിറക്കി...

സോളാങ്കിയുടെ മുഖത്തടിച്ച പോലീസുകാരൻ പരസ്യമായി അപമാനിക്കുകയും ചെയ്തു.

Recommended Video

cmsvideo
    രവീന്ദ്ര ജഡേജയുടെ ഭാര്യയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം

    ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരെ പോലീസുകാരന്റെ അതിക്രമം. ജഡേജയുടെ ഭാര്യ റിവ സോളാങ്കിയെ പോലീസുകാരൻ നടുറോഡിൽ വച്ചാണ് ശാരീരികമായി ആക്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഗുജറാത്തിലെ ജാംനഗറിലായിരുന്നു സംഭവം.

    ജാംനഗറിലെ തിരക്കേറിയ റോഡിൽ വച്ച് റിവ സോളാങ്കി ഓടിച്ചിരുന്ന കാർ പോലീസുകാരന്റെ ബൈക്കിൽ ഇടിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗുജറാത്ത് പോലീസിലെ കോൺസ്റ്റബിൾ റിവ സോളാങ്കിയെ പരസ്യമായി കൈയേറ്റം ചെയ്തത്. റിവ സോളാങ്കിയുടെ മുഖത്തടിച്ച പോലീസുകാരൻ പരസ്യമായി അപമാനിക്കുകയും ചെയ്തു.

     ജാംനഗർ...

    ജാംനഗർ...

    ഗുജറാത്തിലെ ജാംനഗറിലെ തിരക്കേറിയ റോഡിൽ വച്ചായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളാങ്കി ഓടിച്ചിരുന്ന കാർ ഒരു പോലീസ് കോൺസ്റ്റബിളിന്റെ ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാർ തട്ടിയതിന് പിന്നാലെ പോലീസുകാരൻ ബൈക്കിൽ നിന്നിറങ്ങി റിവാ സോളാങ്കിയോട് തട്ടിക്കയറുകയായിരുന്നു.

     മുഖത്തടിച്ചു...

    മുഖത്തടിച്ചു...

    ഡ്രൈവിങ് സീറ്റിലിരുന്ന റിവാ സോളാങ്കിയെ പിടിച്ചിറക്കിയ പോലീസുകാരൻ ഇവരുടെ മുഖത്തടിച്ചെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഇതിനുപുറമേ മറ്റ് രീതിയിലും റിവാ സോളാങ്കിയെ പോലീസുകാരൻ ആക്രമിച്ചിരുന്നു. പിന്നീട് നാട്ടുകാരും പോലീസ് സംഘവും എത്തിയതോടെയാണ് പോലീസുകാരൻ ശാന്തനായത്. റിവയുടെ കാർ ഇടിച്ച് ബൈക്കിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സംഭവം ചെറിയ അപകടമായിരുന്നുവെന്നും, എന്നാൽ പോലീസുകാരൻ അക്രമാസക്തനായി യുവതിയോട് പെരുമാറിയെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.

     പോലീസിൽ...

    പോലീസിൽ...

    പോലീസുകാരന്റെ ആക്രമണത്തിനിരയായ റിവാ സോളാങ്കി ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് റിവയെ ആക്രമിച്ച പോലീസുകാരനെ നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. സഞ്ജയ് ആഹിർ എന്നാണ് പ്രതിയായ പോലീസുകാരന്റെ പേര്. റിവയുടെ കാർ ബൈക്കിലിടിച്ചതിൽ പ്രകോപിതനായാണ് സഞ്ജയ് യുവതിയെ ആക്രമിച്ചതെന്നും, പോലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, റിവയ്ക്ക് എല്ലാവിധ സഹായവും നൽകുമെന്നും ജാംനഗർ എസ്പി പ്രദീപ് സേജുൽ മാധ്യമങ്ങളോട് പറഞ്ഞു.

     ഭാര്യ...

    ഭാര്യ...

    ഇന്ത്യൻ ടീമിലെ ഓൾറൗണ്ടറായ രവീന്ദ്ര ജ‍‍ഡേജയും രാജ്കോട്ട് സ്വദേശിനിയും മെക്കാനിക്കൽ എൻജീയറുമായ റിവാ സോളാങ്കിയും തമ്മിൽ 2016 ഏപ്രിൽ 16നാണ് വിവാഹിതരായത്. ഇവർക്ക് ഒരു വയസുള്ള പെൺകുഞ്ഞുമുണ്ട്. രവീന്ദ്ര ജ‍ഡേജ നിലവിൽ ഐപിഎൽ മത്സരങ്ങൾക്കായി ചെന്നൈ സൂപ്പർ കിങ്സ് ടീമിന് ഒപ്പമാണുള്ളത്. ഭാര്യയ്ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+