Get Updates
Get notified of breaking news, exclusive insights, and must-see stories!

രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍.... രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം

Recommended Video

cmsvideo
    രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍

    അഹമ്മദാബാദ്: കോണ്‍ഗ്രസും ക്രിക്കറ്റ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. ഗുജറാത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ പ്രവചനങ്ങളെ മുഴുവന്‍ അട്ടിമറിച്ചാണ് ഇരുവരും ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

    അടുത്ത ദിവസം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അതിന് മുമ്പ് ഇവര്‍ പാര്‍ട്ടിയില്‍ എത്തിയത് കോണ്‍ഗ്രസിന് വന്‍ നേട്ടമാണ് സമ്മാനിക്കുന്നത്. ഗുജറാത്തില്‍ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത് ചെറിയ ക്ഷീണമായിട്ടുണ്ടായിരുന്നെങ്കിലും, പ്രമുഖരുടെ വരവോടെ കോണ്‍ഗ്രസ് പഴയ ശക്തി തിരിച്ചുപിടിചിച്ചിരിക്കുകയാണ്.

    ജഡേജയുടെ കുടുംബം

    ജഡേജയുടെ കുടുംബം

    രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ് സിംഗും സഹോദരി നൈനബയുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. അപ്രതീക്ഷിത തീരുമാനമായിരുന്നു ഇത്. ബിജെപിയുമായി അടുത്ത് നിന്നിരുന്ന ജഡേജയുടെ കുടുംബം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് വലിയ നേട്ടമാണ്. ജഡേജയുടെ ഭാര്യ റിവാബ സോളങ്കി ബിജെപിയിലാണ്. അവര്‍ കര്‍ണിസേനയ്‌ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

    നേട്ടം ഹര്‍ദിക്കിന്

    നേട്ടം ഹര്‍ദിക്കിന്

    രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസിലെത്തിയ ഹര്‍ദിക് പട്ടേലാണ് ഇവരെ കോണ്‍ഗ്രസിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. പാട്ടീദാര്‍ നേതാവ് കൂടിയായ ഹര്‍ദിക്കിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജാംനഗര്‍ ജില്ലയിലെ കാലവാഡില്‍ വെച്ചുള്ള റാലിയിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. അതേസമയം നിരവധി തവണ ജഡേജയുടെ കുടുംബവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു ഹര്‍ദിക്ക്.

    രാഹുലിനുള്ള നേട്ടം

    രാഹുലിനുള്ള നേട്ടം

    ഗുജറാത്തില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ദിവസം അല്‍പേഷ് താക്കൂര്‍ കൂടി രാജിവെച്ചത് വലിയ തിരിച്ചടിയായിരുന്നു. രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇതോടെ ആവശ്യമുയര്‍ന്നിരുന്നു. ഇതോടെയാണ് അദ്ദേഹം കാര്യങ്ങള്‍ക്ക് ഹര്‍ദിക് പട്ടേലിനെ നിയോഗിച്ചത്. ഇതിലൂടെ ആദ്യ തിരിച്ചടി തന്നെ ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.

    ബിജെപിക്ക് ആശങ്ക

    ബിജെപിക്ക് ആശങ്ക

    ജഡേജയുടെ കുടുംബം സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തുന്നവരാണ്. ജഡേജ പിതാവിനും സഹോദരിക്കും വേണ്ടി പ്രചാരണത്തിനിറങ്ങിയാല്‍ അത് ബിജെപിക്ക് നഗര വോട്ടുകള്‍ നഷ്ടമാക്കും. ഒബിസി, താക്കൂര്‍ വോട്ടുകള്‍ ജഡേജയുടെ കുടുംബത്തിനൊപ്പമാണ് നില്‍ക്കുന്നത്. ഇവ രണ്ടും ബിജെപിയുടെ വോട്ടുബാങ്കാണ്. അതേസമയം റിവാബയെ മത്സരരംഗത്തിറക്കി ഇതിനെ പ്രതിരോധിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ റിവാബ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല.

    കോണ്‍ഗ്രസിന്റെ നീക്കം ഇങ്ങനെ

    കോണ്‍ഗ്രസിന്റെ നീക്കം ഇങ്ങനെ

    ജാംനഗറിനടുത്തുള്ള ഏതെങ്കിലും മണ്ഡലത്തില്‍ അനിരുദ്ധ് സിംഗിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ജാംനഗര്‍ പട്ടേല്‍ സമരം ഏറ്റവും ശക്തമായി അലയടിച്ച മണ്ഡലമാണ്. ജഡേജയുടെ മണ്ഡലവും ഇത് തന്നെയാണ്. അദ്ദേഹത്തിന് വലിയ സ്വാധീനം ഇവിടുണ്ട്. അതേസമയം ഹര്‍ദിക് പട്ടേലിന് ജാംഗനഗറില്‍ മത്സരിക്കാന്‍ പറ്റാത്ത സാഹചര്യം അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് ഇവിടെ മുലു കണ്ടോരിയയെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

     ഗംഭീറിനെ നേരിടാന്‍...

    ഗംഭീറിനെ നേരിടാന്‍...

    ബിജെപിയില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനറാണ്. കശ്മീര്‍, ദില്ലി, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലെല്ലാം ഗംഭീറിനെ പ്രചാരണത്തിനായി രംഗത്തിറക്കാന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഈ സാചര്യത്തില്‍ അദ്ദേഹത്തെ നേരിടാന്‍ മറ്റൊരു ക്രിക്കറ്റ് കുടുംബത്തെ തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. അതേസമയം ജഡേജയുടെ പിന്തുണ ഉറപ്പാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഭാര്യയുടെ ബിജെപി ബന്ധത്തില്‍ ആശയക്കുഴപ്പത്തിലാണ് ജഡേജ.

    ഇനിയും നേതാക്കള്‍....

    ഇനിയും നേതാക്കള്‍....

    ഹര്‍ദിക് പട്ടേല്‍ ബിജെപിയില്‍ നിന്ന് പ്രമുഖ നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാന്‍ എല്ലാ വഴികളും നോക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് നീക്കം. പ്രമുഖ എംഎല്‍എമാരും ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ എംപിമാരും ഇത്തവണ കോണ്‍ഗ്രസിലെത്തുമെന്നാണ് ഹര്‍ദിക് പട്ടേല്‍ സൂചിപ്പിക്കുന്നത്. നഗരത്തില്‍ നിന്നുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയില്‍ വന്‍ നേട്ടം കോണ്‍ഗ്രസിന് ഉറപ്പാണ് എന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നുണ്ട്.

    ഗുജറാത്ത് ലോക്സഭ തിരഞ്ഞെടുപ്പ് 2019

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+