കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലില്‍ രാഹുല്‍ ഗാന്ധിക്ക് പാകിസ്താനില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?; രവിശങ്കര്‍ പ്രസാദ്

  • By Desk
Google Oneindia Malayalam News

ദില്ലി: റാഫേല്‍ ഇടപാട് വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ്. സുപ്രീംകോടതിയിലും ഇന്ത്യന്‍ വ്യോമസേനയിലും രാഹുല്‍ ഗാന്ധിക്ക് വിശ്വാസമില്ലേയെന്നും ഇനി പാകിസ്താനില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഇടപാടിനെ കുറിച്ച് വിശ്വാസം വരികയുള്ളൂവെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

പൊന്നാനിയില്‍ സിപിഎം ആരെ മല്‍സരിപ്പിക്കും; നിയാസിന് സാധ്യത, ചാലക്കുടിയില്‍ ഇന്നസെന്റ്പൊന്നാനിയില്‍ സിപിഎം ആരെ മല്‍സരിപ്പിക്കും; നിയാസിന് സാധ്യത, ചാലക്കുടിയില്‍ ഇന്നസെന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം നടത്താന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് രവിശങ്കര്‍ പ്രസാദ് മറുപടിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റിന് ഇന്ത്യന്‍ വ്യോമസേനയേക്കാളും നേതാക്കളേക്കാളും വിശ്വാസം പാകിസ്താനെയാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

ravi-shankar-prasad-

രാഹുല്‍ ഗാന്ധിയുടെ കള്ളക്കഥകളെ ഞാന്‍ തികച്ചും അപലപിക്കുന്നു. അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയെ വിശ്വസിക്കുന്നില്ല, റാഫേല്‍ ഇടപാടില്‍ ഒരു തരത്തിലുള്ള പ്രശ്‌നവുമില്ലെന്ന് കണ്ടെത്തിയ സുപ്രീംകോടതി വിധിയെ വിശ്വസിക്കുന്നില്ല, സി.എ.ജി റിപ്പോര്‍ട്ടില്‍ പോലും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാഫേലിനെ കുറിച്ചുള്ള സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഗാന്ധിക്ക് പാകിസ്താനില്‍ നിന്നും ആവശ്യമുണ്ടോ? എങ്കില്‍ അതില്‍ സഹായിക്കാന്‍ ഞങ്ങള്‍ക്കാകില്ല. ഇന്ത്യന്‍ സൈന്യത്തേക്കാള്‍ കൂടുതല്‍ അദ്ദേഹം പാകിസ്താനില്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

30,000 കോടിയുടെ അഴിമതി നടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം നടത്താത്തത് എന്താണെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേസ് നടക്കുന്നതിനിടെ ഇടപാട് സംബന്ധിച്ച രേഖകള്‍ മോഷണം പോകുന്ന സ്ഥിതിയും ഉണ്ടായി. കരാറില്‍ സമാന്തര ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സമാന്തര ചര്‍ച്ചകളാണ് റാഫേലിന്റെ വിതരണത്തെ തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

English summary
Ravishankar prasad criticise rahul gandhi on rafale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X