പ്രഭാസ് പുറത്ത്, പുതിയ ബാഹുബലി മുഖ്യമന്ത്രി!! വീഡിയോ വൈറല്‍...ആരാധകര്‍ ആവേശത്തില്‍!!
ഹരീഷ് റാവത്താണ് വീഡിയോയില്‍ ബാഹുബലിയായി പ്രത്യക്ഷപ്പെടുന്നത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ പാര്‍ട്ടികള്‍ പ്രചാരണം പല രീതിയില്‍ കൊഴുപ്പിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സംസ്ഥാനത്തു ചര്‍ച്ചാ വിഷയം. ബ്ലോക്ബസ്റ്റര്‍ സിനിമയായ ബാഹുബലിയായി മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രത്യക്ഷപ്പെടുന്ന വീഡിയോ കോണ്‍ഗ്രസുകാരെ ഹരം കൊള്ളിക്കും.

ബാഹുബലി ട്രെയിലറില്‍ റാവത്തുള്‍പ്പെടെ പല പ്രമുഖരും പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെയും വീഡിയോയില്‍ കാണാം. ഉത്തരാഖണ്ഡിന്റെ പേരോടു കൂടിയ കൂറ്റന്‍ പാറയും തോളിലേറ്റി റാവത്ത് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ബാഹുബലിക്കു പകരം സേവിയര്‍ ദി ബിഗിനിങ് എന്നാണ് സിനിമയുടെ പേര്.

തിരഞ്ഞെടുപ്പില്‍ റാവത്ത് തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരണ ആയുധം. മറുഭാഗത്ത് ബിജെപി മോദിയെ മുന്നില്‍ നിര്‍ത്തിയാണ് വോട്ട് തേടുന്നത്. ഉത്തരാഖണ്ഡിലെ 71 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 15നു നടക്കും. റാവത്തിന്റെ ബാഹുബലി അവതാരം ക്ലിക്കായോ എന്നറിയാന്‍ മാര്‍ച്ച് 11 വരെ കാത്തിരിക്കേണ്ടിവരും. അന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
വീഡിയോ കാണാം












Click it and Unblock the Notifications