Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റും രാഷ്ട്രപതി ഭവനും തച്ചുടയ്ക്കണം... അസം ഖാന്‍ വീണ്ടും!!! ദേശദ്രോഹമാണോ...?

രാംപുര്‍: ദേശദ്രോഹപരമായ മുദ്രാവാക്യങ്ങളും ദേശസ്‌നേഹം പ്രകടിപ്പിയ്ക്കുന്ന പ്രകടനങ്ങളും ആണല്ലോ ഇപ്പോഴത്തെ വിവാദം. എന്താണ് ദേശസ്‌നേഹം, എന്താണ് ദേശദ്രോഹം എന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ട്.

പാര്‍ലമെന്റ് മന്ദിരം തകര്‍ക്കണം എന്ന് പറഞ്ഞാല്‍ അത് ദേശദ്രോഹമാകുമോ? അല്ലെങ്കില്‍ രാഷ്ട്രപതി ഭവന്‍ പൊളിയ്ക്കണം എന്ന് പറഞ്ഞാലോ?

സംഗതികള്‍ ഇങ്ങനെയാണ്. ഉത്തര്‍ പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവും ആയ അസംഖാന്‍ പറഞ്ഞകാര്യങ്ങളാണ് ഇതെല്ലാം.

ജന്മി വ്യവസ്ഥയ്‌ക്കെതിരെ

ജന്മി വ്യവസ്ഥയ്‌ക്കെതിരെ

രാജ്യത്തെ ജന്മി വ്യവസ്ഥയ്‌ക്കെതിരെയാണ് അസം ഖാന്റെ പ്രസംഗം. എന്നാല്‍ അതല്‍പ്പം കടന്നുപോയില്ലേ എന്നാണ് സംശയം.

താജ്മഹല്‍ ഫ്യൂഡലിസം

താജ്മഹല്‍ ഫ്യൂഡലിസം

താജ്മഹല്‍ ഫ്യൂഡലിസത്തിന്റെ പ്രതീകമാണെന്നാണ് അസം ഖാന്‍ പറഞ്ഞത്. എന്നാല്‍ അത്രയും പറഞ്ഞ് നിര്‍ത്തിയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.

 തകര്‍ക്കണം

തകര്‍ക്കണം

ഫ്യൂഡലിസത്തിന്റെ പ്രതീകമായ താജ്മഹല്‍ തകര്‍ക്കണം എന്നാണ് അസം ഖാന്‍ പ്രസംഗിച്ചത്.

പാര്‍ലമെന്റും രാഷ്ട്രപതിഭവനും

പാര്‍ലമെന്റും രാഷ്ട്രപതിഭവനും

താജ്മഹല്‍ മാത്രമല്ല, പാര്‍ലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും കൂടി തകര്‍ക്കണം എന്നാണ് അസം ഖാന്‍ പറഞ്ഞത്. അത് രണ്ടും ഫ്യൂഡലിസത്തിന്റെ പ്രതീകങ്ങളാണത്രെ.

വിവാദ നായകന്‍

വിവാദ നായകന്‍

അസം ഖാന്‍ എന്നും വിവാദ നായകനാണ്. മോദിയ്‌ക്കെതിരെ നടത്തിയ വിവാദ പരമാര്‍ശം ആരും മറന്ന് കാണില്ല. മോദി പാകിസ്താനില്‍ പോയപ്പോള്‍ ദാവൂദ് ഇബ്രാഹിമിനെ കണ്ടു എന്നായിരുന്നു അത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+