കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകള്‍ക്ക് മൂക്കുകയറിട്ട് റിസര്‍വ്വ് ബാങ്ക്; സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം

നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് സൂക്ഷിക്കേണ്ടത്

Google Oneindia Malayalam News

മുംബൈ: നോട്ട് നിരോധന പ്രഖ്യാപനം പ്രാബല്യത്തില്‍ വന്ന നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 30 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിര്‍ദേശം. നോട്ട് നിരോധനത്തോടെ കള്ളപ്പണം കണ്ടെത്തുന്നതിനായി ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തിവരുന്ന റെയ്ഡുകള്‍ക്കും പരിശോധനകള്‍ക്കും പിന്നാലെയാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ നടപടി. ചൊവ്വാഴ്ചയാണ് ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശം ലഭിച്ചത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് അനധികൃതമായി നോട്ടുകള്‍ മാറ്റിയ സംഭവത്തില്‍ 16 പേരാണ് രാജ്യത്ത് ഇതിനകം തന്നെ അറസ്റ്റിലായത്. പത്തോളം കേസുകളും ഒരു മാസം പിന്നിടുമ്പോള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അറസ്റ്റിലായവരില്‍ അധികവും ബാങ്ക് ജീവനക്കാരും രണ്ട് പേര്‍ റിസര്‍വ്വ് ബാങ്ക് ജീവനക്കാരുമാണ്, ശേഷിക്കുന്നവര്‍ കള്ളപ്പണം മാറ്റിയെടുക്കുന്നതിനായി ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ്.

ഇടപാടുകാര്‍ ആരെല്ലാം

ഇടപാടുകാര്‍ ആരെല്ലാം

സിസിടിവി ദൃശ്യങ്ങള്‍ വഴി ബാങ്കിലെ ഇടപാടുകാരെ തിരിച്ചറിയാനാവും ഇതിന് പുറമേ പണം സൂക്ഷിക്കുന്ന ക്യാഷ് ചെസ്റ്റില്‍ നിന്നുള്ള ദൃശ്യങ്ങളും റിസര്‍വ്വ് ബാങ്ക് ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിക്ഷേപത്തിന്റെ രേഖകള്‍

നിക്ഷേപത്തിന്റെ രേഖകള്‍

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ കൃത്യമായ രേഖകള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ദേശ സാല്‍കൃത ബാങ്കുകളോടാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ ആവശ്യം.

 കടുത്ത നടപടി

കടുത്ത നടപടി

ചട്ടം ലംഘിച്ച് പണം വിനിമയം നടത്തിയവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിച്ചുകൊണ്ടിരിക്കെയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം.

 ബാങ്ക് ജീവനക്കാര്‍

ബാങ്ക് ജീവനക്കാര്‍

ബാങ്ക് ജീവനക്കാരും റിസര്‍വ്വ് ബാങ്ക് ജീവനക്കാരും ചട്ടം ലംഘിച്ച് പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് നിലപാട് കടുപ്പിയ്ക്കുന്നത്.

English summary
Briefing media On Tuesday, Reserve Bank of India (RBI) officials informed that Rs 12.44 lakh crore have been collected at banks in demonetised notes till December 10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X