കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസർവ് ബാങ്കും കേന്ദ്രവും സമവായത്തിലേക്ക്; ധനലഭ്യത ഉറപ്പാക്കാൻ ധാരണ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
റിസർവ് ബാങ്കും കേന്ദ്രവും സമവായത്തിലേക്ക് | OneIndia Malayalam

ദില്ലി: കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. തിങ്കളാഴ്ച നടന്ന റിസവർവ് ബാങ്ക് ഭരണസമിതിയുടെ നിർണായക യോഗം ഒമ്പത് മണിക്കൂർ നീണ്ടു നിന്നു. വിപണിയിലേക്ക് കൂടുതൽ ധനലഭ്യത ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. 8000 കോടി രൂപ ഉടൻ തന്നെ വിപണിയിൽ ലഭ്യമാക്കാൻ യോഗത്തിൽ യോഗത്തിൽ ധാരണയായി. ഇതിനായി കൂടുതൽ സർക്കാർ കടപ്പത്രങ്ങൾ വാങ്ങും.

റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം എങ്ങനെ വിനിയോഗിക്കണമെന്ന് പഠിക്കുന്നതിനായി വിദഗ്ദ സമിതിയെ നിയോഗിക്കാനും യോഗത്തിൽ ധാരണയായി. സമിതി അംഗങ്ങളെ കേന്ദ്രവും റിസർവ് ബാങ്കും സംയുക്തമായി തിരഞ്ഞെടുക്കും. ധനലഭ്യത ഉറപ്പാക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനായി ഡിസംബർ 14ന് വീണ്ടും യോഗം ചേരും.

modi

ആർബിഐയുടെ പക്കലുള്ള 9.6 ലക്ഷം കോടി രൂപ കരുതൽ ധന ശേഖരമുണ്ട്. ഇതിന്റെ മൂന്നിലൊന്ന് വികസനകാര്യങ്ങൾക്ക് വിട്ടു നൽകണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് ഇരു വിഭാഗവും തമ്മിലുള്ള തുറന്നപോരിൽ കലാശിച്ചത്. ആർബിഐ ഗവർണർ ഊർജ്ജിത് പട്ടേൽ രാജി വയ്ക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

സംസ്ഥാന ബാങ്കുകൾക്ക് വായ്പകൾ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുന്ന കാര്യം ബിഎഫ്എസ് പരിശോധിക്കും. ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള വായപ 25 കോടി രൂപ വരെ അനുവദിക്കുന്നതിനായി, നിലവിലുള്ള നിയന്ത്രങ്ങളിൽ ഇളവ് വരുത്താനും തീരുമാനമായി.

പിള്ളൈയ്‌സ് അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!!! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം... ട്രോൾ പൂരം!!!പിള്ളൈയ്‌സ് അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!!! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം... ട്രോൾ പൂരം!!!

നൂറുകോടി അനുവദിച്ചിട്ടുണ്ട്.... കിട്ടിയത് 19 കോടി.... കണ്ണന്താനത്തെ പൊളിച്ചടുക്കി ഐസക്ക്!!നൂറുകോടി അനുവദിച്ചിട്ടുണ്ട്.... കിട്ടിയത് 19 കോടി.... കണ്ണന്താനത്തെ പൊളിച്ചടുക്കി ഐസക്ക്!!

English summary
RBI blinks first in marathon meeting with government, will increase cash flow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X