റിപ്പോ നിരക്കുകള്‍ 6.5 ശതമാനമാക്കി ഉയര്‍ത്തി ആര്‍ബിഐ, വര്‍ധിപ്പിച്ചത് 25 ബേസിസ് പോയിന്റുകള്‍
ഡിസംബറില്‍ 35 ബേസിക് പോയിന്റുകള്‍ വര്‍ധിപ്പിച്ച് നിരക്ക് 6.25 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു റിപ്പോ നിരക്കുകള്‍. ഇത് തന്നെ ഉയര്‍ന്ന നിലയിലായിരുന്നു. അതേസമയം നിരക്ക് വര്‍ധന സാധാരണക്കാരനെ ബാധിക്കുമെന്ന് ഉറപ്പാണ്.

ദില്ലി: റിപ്പോ നിരക്കുകളില്‍ വര്‍ധന. 6.5 ശതമാനമാക്കിയിട്ടാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തി. മൊത്തം 25 ബേസിസ് പോയിന്റുകളാണ് വര്‍ധിപ്പിച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് പ്രഖ്യാപനം നടത്തിയത്.
ഈ വര്‍ഷത്തെ ആദ്യത്തെ മോണിറ്ററി പോളിസിയാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. ഡിസംബറില്‍ 35 ബേസിക് പോയിന്റുകള്‍ വര്‍ധിപ്പിച്ച് നിരക്ക് 6.25 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു റിപ്പോ നിരക്കുകള്‍. ഇത് തന്നെ ഉയര്‍ന്ന നിലയിലായിരുന്നു.
അതേസമയം നിരക്ക് വര്‍ധന സാധാരണക്കാരനെ ബാധിക്കുമെന്ന് ഉറപ്പാണ്. വായ്പകളും, മറ്റ് ഹ്രസ്വകാല സാമ്പത്തി ഇടപാടുകള്‍ക്കുമെല്ലാം ഇനി ചെലവേറും. പലിശ നിരക്കുകള്‍ അടക്കം വര്‍ധിക്കും.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന ധനനയം കൂടിയാണ് ആര്‍ബിഐ വര്‍ധിപ്പിച്ചത്. റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. പണപ്പെരുപ്പം 5.6 ശതാനം എത്തുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. ഇത് 2022-23 സാമ്പത്തിക പാദത്തിലെ വിലയിരുത്തലാണ്.
കാലവര്‍ഷം സാധാരണനിലയിലായാല്‍ ഭക്ഷ്യ വിലക്കയറ്റം സാധാരണ നിലയിലാവുമെന്ന് കരുതുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു. നാല് ശതമാനത്തില്‍ മുകളില്‍ പണപ്പെരുപ്പം നിലനില്‍ക്കുമെന്നും ദാസ് വ്യക്തമാക്കി. 2023-24 സാമ്പത്തിക പാദത്തില്‍ ജിഡിപി 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.
നടപ്പു സാമ്പത്തിക വര്‍ഷം മേയ് മുതല്‍ ഇതുവരെ ആര്‍ബിഐ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിക്കുന്നത്.
അതേസമയം കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐ പരിധിയുടെ താഴെയാണ്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണിത്.
അതേസമയം ഇഎംഐകള്‍ ഇനി ചെലവേറിയതാകും. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നത് കൈപ്പൊള്ളിക്കും. ബാങ്കുകളില്‍ സ്ഥിരനിക്ഷേപണം ഉള്ളവര്‍ക്ക് നിരക്ക് വര്‍ധന ഗുണം ചെയ്യും.












Click it and Unblock the Notifications