കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീറിയ രണ്ടായിരം നോട്ട് നിങ്ങളുടെ കൈയിലുണ്ടോ.... എങ്കില്‍ സൂക്ഷിക്കണം... ആര്‍ബിഐ പണിതരും!!

Google Oneindia Malayalam News

മുംബൈ: നോട്ടുനിരോധനത്തിന് ശേഷം വന്ന രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ കീറിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിങ്ങളുടെ കൈവശമുണ്ടോ. എങ്കില്‍ നിങ്ങള്‍ക്ക് നല്ല മുട്ടന്‍ പണികിട്ടാന്‍ സാധ്യതയുണ്ട്. കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ ആര്‍ബിഐ പുതിയ ചട്ടം കൊണ്ടുവരാന്‍ പോവുകയാണ്. രണ്ടായിരത്തിന് മാത്രമല്ല 200 രൂപയുടെ നോട്ടിനും ഈ നിയമം ബാധകമായിരിക്കും. ചെറിയൊരു കീറലാണ് ഉള്ളതെങ്കില്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവും. അതേ മൂല്യമുള്ള മറ്റൊരു നോട്ടും പകരം തരും. എന്നാല്‍ തീരെ മുഷിഞ്ഞ നോട്ടുകള്‍ക്ക് പകുതി പണമോ അതല്ലെങ്കില്‍ ഈ നോട്ട് എടുക്കാതിരിക്കുകയോ ആര്‍ബിഐ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

1

നോട്ടുനിരോധനത്തിന് ശേഷം വന്ന നോട്ടുകള്‍ക്കെല്ലാം പുതിയ നിയമം ബാധകമാവും. നേരത്തെ നോട്ടുകള്‍ ബാങ്കില്‍ മാറുന്നത് സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് ആര്‍ബിഐ പറയുന്നു. നേരത്തെ 5, 10, 20, 50, 100, 500 രൂപാ നോട്ടുകള്‍ മാറുന്നതിന് ആര്‍ബിഐ ചട്ടങ്ങള്‍ ബാധകമാണ്. ഇതേ രീതിയിലാണ് ഇപ്പോള്‍ രണ്ടായിരത്തിനും 200 രൂപയുടെ നോട്ടിനും നിയമം കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്ന് ആര്‍ബിഐ ധനമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കീറിയ നോട്ടിന്റെ 78 ശതമാനം നല്ല രീതിയില്‍ ആണെങ്കില്‍ അത് തിരിച്ചെടുക്കാമെന്നാണ് നിര്‍ദേശം. പകുതി പണം ലഭിക്കണമെങ്കില്‍ 39 ശതമാനം നല്ല രീതിയില്‍ ആയിരിക്കണം.

ബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപിബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപി

നവംബറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ധന ഉപഭോക്താക്കള്‍.... എന്താണ് ഈ മാസത്തിന്റെ പ്രത്യേകത!!നവംബറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ധന ഉപഭോക്താക്കള്‍.... എന്താണ് ഈ മാസത്തിന്റെ പ്രത്യേകത!!

English summary
rbi announces new rules for exchange of damaged Rs 2000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X