രാജ്യത്ത് പണലഭ്യത ഉറപ്പാക്കും; 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്
മുംബൈ: കോവിഡിന്‍റെ രണ്ടാം തരംഗം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം നേരിടാന്‍ ശക്തമായ നടപടികളുമായി റിസര്‍വ് ബാങ്ക്. രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുകയെന്നും ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധ നടപടികള്‍ക്ക് വായ്പ നൽകുന്നതിനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം ബാങ്കുകൾക്ക് വാക്സിൻ നിർമ്മാതാക്കൾ, മെഡിക്കൽ സൗകര്യങ്ങൾ, ആശുപത്രികൾ എന്നിവ ഉള്‍പ്പടേയുള്ള സ്ഥാപനങ്ങളേയും രോഗികളേയും പിന്തുണയ്ക്കാന്‍ സാധിക്കും. സ്കീമിന് കീഴിൽ ബാങ്കുകള്‍ കോവിഡ് ലോൺ ബുക്ക് സൃഷ്ടിക്കും.

നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ പ്രതിരോധനടപടികളുമായി മുന്നോട്ട് പോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് വ്യക്തമാക്കി. വ്യക്തികൾക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭകര്‍ക്കുമായി ഒറ്റത്തവണ വായ്പ പുനഃ സംഘടന സംവിധാനത്തിന് റിസർവ് ബാങ്ക് വീണ്ടും അവസരം ഒരുക്കും. 2021 സെപ്റ്റര്‍ 21 വരെയാണ് ഇവര്‍ക്ക് വായ്പാ പുഃസംഘടനയ്ക്ക് അവസരം ഉണ്ടായിരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
Recommended Video

ചെറുകിട ധനകാര്യ ബാങ്കുകൾക്ക് 500 കോടി രൂപ വരെ ആസ്തി വലുപ്പമുള്ള ചെറിയ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ അനുമതിയുണ്ടെന്നും ദാസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി സ്ഥിതിഗതികള്‍ വലിയതോതില്‍ മാറിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തി ക്രമപ്പെടുത്തിയതും സമയബന്ധിതവുമായ നയപരമായ പ്രവര്‍ത്തനങ്ങളുമായി റിസര്‍വ് ബാങ്ക് മുന്നോട്ടു പോകുമെന്നും ആര്‍ബിഐ ഗവര്‍ണ്ണര്‍ അറിയിച്ചു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
ആഗോള സമ്പദ്വ്യവസ്ഥയുടെ കാഴ്ചപ്പാട് വളരെ അനിശ്ചിതത്വത്തിലാണ്, മാത്രമല്ല അത് അപകടസാധ്യതകള്‍ക്ക് വിധേയവുമാണ്. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള നിയന്ത്രണ നടപടികള്‍ രാജ്യത്തെയും പ്രതികൂലമായും ബാധിക്കും. ഇതേസമയം, മൊത്തം ഡിമാന്‍ഡിലുള്ള കുറവ് ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടതായും ശക്തികാന്ത ദാസ് വ്യക്തമാക്കി.
മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications