കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറ ക്ഷാമത്തിന് പരിഹാരം, 200 രൂപ നോട്ടും വരുന്നു; അച്ചടി ജൂണിന് ശേഷം തുടങ്ങും

  • By Akshay
Google Oneindia Malayalam News

മുംബൈ: ചില്ലറ ക്ഷാമത്തിന് കൂടുതല്‍ പരിഹാരവുമായി 200 രൂപയുടെ നോട്ടുകള്‍ വരുന്നു. 200 രൂപയുടെ നോട്ട് അച്ചടിക്കാന്‍ റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ഗവണ്‍മെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ജൂണിന് ശേഷമായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരെ അധികരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2016 നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 500 രൂപയുടെയും 100 രൂപയുടെയും നോട്ടുകള്‍ നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

Reserve Bank of India

അതിന് ശേഷം പുതിയ നോട്ടുകള്‍ രംഗത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് 200 രൂപയുടെ നോട്ടും പുറത്തിറക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു.

English summary
India's apex banking authority, the Reserve Bank of India, has cleared a proposal to introduce new currency notes of Rs 200, according to a report by LiveMint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X