റിസർവ് ബാങ്കിന്റെ നിർണ്ണായക യോഗം, പുതിയ വായ്പാ നയം പ്രഖ്യാപിക്കും...
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആർബിഐ ഗവർണർ ഊർജ്ജിത് പട്ടേലാണ് പുതിയ വായ്പാ നയവും നിരക്കുകളും പ്രഖ്യാപിക്കുക.
മുംബൈ: റിസർവ് ബാങ്കിന്റെ പുതിയ വായ്പ നയവും റിപോ നിരക്കുകളും ബുധനാഴ്ച പ്രഖ്യാപിക്കും. മുംബൈയിൽ ചേരുന്ന ധനനയ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടക്കുക. ബുധനാഴ്ചയിലെ യോഗത്തിൽ പണപ്പെരുപ്പത്തെ നേരിടുന്നതിനുള്ള എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാനകാര്യം.
പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നതിനാൽ പലിശനിരക്കുകളിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. നിലവിൽ ആർബിഐ ബാങ്കുകൾക്ക് നൽകുന്ന വായ്പപയ്ക്ക് 6 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ 5.75 ശതമാനവും. കഴിഞ്ഞ ഡിസംബറിൽ ചേർന്ന ധനനയക്കമ്മിറ്റി യോഗത്തിലും ഈ നിരക്കുകളിൽ മാറ്റംവരുത്തിയിരുന്നില്ല.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആർബിഐ ഗവർണർ ഊർജ്ജിത് പട്ടേലാണ് പുതിയ വായ്പാ നയവും നിരക്കുകളും പ്രഖ്യാപിക്കുക. പുതിയ പ്രഖ്യാപനത്തിൽ എന്തെങ്കിലും തരത്തിലുള്ള അനുകൂലപ്രഖ്യാപനങ്ങളുണ്ടായാൽ ഓഹരിവിപണിയിലും കാര്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications