Get Updates
Get notified of breaking news, exclusive insights, and must-see stories!

റിവേഴ്സ് റിപ്പോ 0.25 ശതമാനം കുറച്ചു!!ബാങ്കുകൾക്ക് 50,000 കോടി പ്രഖ്യാപിച്ച് ആർബിഐ

ദില്ലി; കൊവിഡ് വ്യാപനം ശക്തമായതോടെ സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരമായെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക രംഗം കൂപ്പുകുത്തുമ്പോൾ ഇന്ത്യ 1.9 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. പണലഭ്യത ഉരപ്പുവരുത്തുന്നതിനുള്ള നടപടികളും ഗവർണർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കൊവിഡിനെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ആർബിഐ സാമ്പത്തിക സാഹചര്യം വിശകലനം ചെയ്യുന്നുണ്ട്. അടിയന്തര ഇടപെടലുകൾ വേണ്ട സമയമാണിത്. ജി 20 രാജ്യങ്ങളിൽ ഏറ്റവും മികച്ച വളർച്ച ഇന്ത്യയുടേതാണ്. 2021-22ൽ 7.4 ശതമാനം വളർച്ചാനിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

shaktikanta-das-15

ബാങ്കുകൾ ഇപ്പോൾ അവസരോചിതമായ ഇടപെടലുകളാണ് നടത്തുന്നത്. രാജ്യത്തെ 91 ശതമാനം എടിഎമ്മുകളും പ്രവർത്തിക്കുന്നുണ്ട്. മാർച്ചിൽ വാഹന വിപണി കുത്തനെ ഇടിഞ്ഞു. ലോക് ഡൗൺ കാലയളവിൽ രാജ്യത്തെ വൈദ്യുതി ഉപയോഗം 30 ശതമാനം കുറഞ്ഞു. സേവനമേഖലയിലും ഇടിവുണ്ടായി.കാർഷിക പ്രവർത്തനങ്ങളിൽ കർണാടക, ചത്തീസ്ഗഡ്,തെലങ്കാന, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പണ ലഭ്യത ഉറപ്പുവരുത്തുന്നതിന് ചെറുകിട ഇടത്തരം മേഖലകൾക്ക് 50,000 കോടി പ്രഖ്യാപിച്ചു. നബാർഡിന് 25,000 കോടി, സിഡ്ബിക്ക് 15,000 കോടി, ദേശീയ ഭവന ബാങ്കുകൾക്ക് 10 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ആയി കുറച്ചു. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട് അനുവദിച്ചതായും ഗവർണർ വ്യക്തമാക്കി.

വിപണിയിൽ ധനലഭ്യത ഉറപ്പാക്കും, സാമ്പത്തിക സമ്മർദ്ദം കുറയ്ക്കും ,ബാങ്കുകളുടെ വായ്പ സൗകര്യം ഉറപ്പാക്കും, വിപണിയുടെ പ്രവർത്തനം സുഗമമാക്കുമെന്നും ആർബിഐ വ്യക്തമാക്കി. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം മൂന്നാംഘട്ടപ്രഖ്യാപനം ഉണ്ടാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്താക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+