കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിവേഴ്സ് റിപ്പോ 0.25 ശതമാനം കുറച്ചു!!ബാങ്കുകൾക്ക് 50,000 കോടി പ്രഖ്യാപിച്ച് ആർബിഐ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡ് വ്യാപനം ശക്തമായതോടെ സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരമായെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക രംഗം കൂപ്പുകുത്തുമ്പോൾ ഇന്ത്യ 1.9 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. പണലഭ്യത ഉരപ്പുവരുത്തുന്നതിനുള്ള നടപടികളും ഗവർണർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കൊവിഡിനെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ആർബിഐ സാമ്പത്തിക സാഹചര്യം വിശകലനം ചെയ്യുന്നുണ്ട്. അടിയന്തര ഇടപെടലുകൾ വേണ്ട സമയമാണിത്. ജി 20 രാജ്യങ്ങളിൽ ഏറ്റവും മികച്ച വളർച്ച ഇന്ത്യയുടേതാണ്. 2021-22ൽ 7.4 ശതമാനം വളർച്ചാനിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

shaktikanta-das-15

ബാങ്കുകൾ ഇപ്പോൾ അവസരോചിതമായ ഇടപെടലുകളാണ് നടത്തുന്നത്. രാജ്യത്തെ 91 ശതമാനം എടിഎമ്മുകളും പ്രവർത്തിക്കുന്നുണ്ട്. മാർച്ചിൽ വാഹന വിപണി കുത്തനെ ഇടിഞ്ഞു. ലോക് ഡൗൺ കാലയളവിൽ രാജ്യത്തെ വൈദ്യുതി ഉപയോഗം 30 ശതമാനം കുറഞ്ഞു. സേവനമേഖലയിലും ഇടിവുണ്ടായി.കാർഷിക പ്രവർത്തനങ്ങളിൽ കർണാടക, ചത്തീസ്ഗഡ്,തെലങ്കാന, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പണ ലഭ്യത ഉറപ്പുവരുത്തുന്നതിന് ചെറുകിട ഇടത്തരം മേഖലകൾക്ക് 50,000 കോടി പ്രഖ്യാപിച്ചു. നബാർഡിന് 25,000 കോടി, സിഡ്ബിക്ക് 15,000 കോടി, ദേശീയ ഭവന ബാങ്കുകൾക്ക് 10 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ആയി കുറച്ചു. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട് അനുവദിച്ചതായും ഗവർണർ വ്യക്തമാക്കി.

വിപണിയിൽ ധനലഭ്യത ഉറപ്പാക്കും, സാമ്പത്തിക സമ്മർദ്ദം കുറയ്ക്കും ,ബാങ്കുകളുടെ വായ്പ സൗകര്യം ഉറപ്പാക്കും, വിപണിയുടെ പ്രവർത്തനം സുഗമമാക്കുമെന്നും ആർബിഐ വ്യക്തമാക്കി. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം മൂന്നാംഘട്ടപ്രഖ്യാപനം ഉണ്ടാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്താക്കി.

'നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്'; പരിഹസിച്ചയാൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ'നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്'; പരിഹസിച്ചയാൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ

'കടുക് ശരിക്ക് പൊട്ടിയോ, ദോശ മറിച്ചിട്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം മലയാളി സ്വയം നോക്കണം''കടുക് ശരിക്ക് പൊട്ടിയോ, ദോശ മറിച്ചിട്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം മലയാളി സ്വയം നോക്കണം'

കൊവിഡ്; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 2137 പേർ! കുലുങ്ങാതെ ട്രംപ്!! അടച്ചിട്ട സംസ്ഥാനങ്ങൾ തുറക്കാംകൊവിഡ്; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 2137 പേർ! കുലുങ്ങാതെ ട്രംപ്!! അടച്ചിട്ട സംസ്ഥാനങ്ങൾ തുറക്കാം

English summary
RBI cut reverse repo rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X