കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടായിരത്തിന്റെ നോട്ടുകളില്ല, അച്ചടി നിര്‍ത്തി... രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എട്ടിന്റെ പണി!!

രണ്ടായിരത്തിന്റെ നോട്ട് അച്ചടി നിര്‍ത്തി

Google Oneindia Malayalam News

ദില്ലി: രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം നോട്ടുക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ കാണാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ദിവസവും പുതിയ ഓരോ കാരണവുമായി അവര്‍ രംഗത്തെത്തുന്നുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്കാണ് ക്ഷാമമെന്നും ഇത് വളരെ ഉയര്‍ന്ന തോതില്‍ പിന്‍വലിച്ചതാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ആര്‍ബിഐ പറയുന്നു. അതേസമയം സത്യാവസ്ഥ രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി താല്‍ക്കാലികമായി ആര്‍ബിഐ നിര്‍ത്തിയിരിക്കുകയാണ്.

ഞെട്ടിക്കുന്ന ഈ വിവരം റിസര്‍വ് ബാങ്ക് രഹസ്യമായി വെച്ചിരിക്കുകയാണ്. അതേസമയം സാധാരണക്കാരേക്കാള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഈ വിഷയം പ്രശ്‌നങ്ങളുണ്ടാക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് വേണ്ടത്ര നോട്ടുകളില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ള കാര്യങ്ങള്‍ താളം തെറ്റും എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ആര്‍ബിഐ പ്രശ്‌നം എപ്പോള്‍ പരിഹരിക്കുമെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

രണ്ടായിരത്തിന്റെ നോട്ടുകള്‍

രണ്ടായിരത്തിന്റെ നോട്ടുകള്‍

ബാങ്കുകള്‍ക്ക് രണ്ടായിരത്തിന്റെ നോട്ടുകള്‍ നല്‍കുന്നത് റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും എടിഎമ്മുകളില്‍ 50 ശതമാനം പോലും പണമില്ലെന്നാണ് സൂചന. ഇതിന് പുറമേയാണ് രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടിയും ആര്‍ബിഐ തല്‍ക്കാലം നിര്‍ത്തിയിരിക്കുന്നത്. നേരത്തെ കറന്‍സി നോട്ടുകളുടെ അഭാവം റിസര്‍വ് ബാങ്ക് നേരിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പ്രശ്‌നം കൊണ്ട് തന്നെയാണ് രണ്ടായിരത്തിന്റെ നോട്ടുകളുടെ അചടി നിര്‍ത്തിയതെന്നാണ് സൂചന. അതേസമയം രണ്ടായിരത്തിന്റെ നോട്ടുകള്‍ എപ്പോള്‍ അച്ചടിക്കുമെന്ന കാര്യത്തില്‍ ആര്‍ബിഐ അഭിപ്രായം പറഞ്ഞിട്ടില്ല. ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് സൂചന.

രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കയില്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കയില്‍

നോട്ടിന്റെ ക്ഷാമം ഏറ്റവും തിരച്ചടിയായിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപിക്ക് കര്‍ണാടക തിരഞ്ഞെടുപ്പാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ടായിരത്തിന്റെ നോട്ടുകളില്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. അഞ്ഞൂറിന്റെ നോട്ടുകള്‍ കൂടുതലായി എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ബാങ്കുകളിലേക്ക് എത്തിയിട്ടില്ല. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണം പാതിവഴിയില്‍ നിലച്ച അവസ്ഥയാണ്. അതേസമയം രണ്ടായിരത്തിന്റെ നോട്ടുകള്‍ വിതരണത്തിനായി എത്തില്ലെന്ന് എസ്ബിഐയും സ്ഥിരീകരിച്ചിട്ടുണ്ട്. നോട്ടിന്റെ ക്ഷാമം കള്ളപണം വിപണിയിലേക്കൊഴുകുന്നതിന് കാരണമാവുമെന്നും വിമര്‍ശനമുണ്ട്.

ബാങ്കുകളുടെ വിമര്‍ശനം

ബാങ്കുകളുടെ വിമര്‍ശനം

നോട്ടുക്ഷാമത്തില്‍ ആര്‍ബിഐക്കെതിരെ വിമര്‍ശനവുമായി പ്രമുഖ ബാങ്കുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നുണ്ടെങ്കിലും ഇത് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബാങ്കുകള്‍ പറയുന്നു. രണ്ടായിരത്തിന്റെ നോട്ടുകള്‍ കുറവായതിനാല്‍ ഇവ ആര്‍ബിഐ പിടിച്ചുവെക്കുകയാണ്. അഞ്ഞൂറിന്റെ നോട്ടുകള്‍ നിത്യേന തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ തന്നെ നിക്ഷേപിക്കാവുന്ന തുകയ്ക്കും പിന്‍വലിക്കാനും തുകയ്ക്കും റിസര്‍വ് ബാങ്ക് പരിധി എര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് അന്യായമാണെന്നും അവര്‍ പറയുന്നു. പണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ ആര്‍ബിഐക്ക് സാധിച്ചിട്ടില്ലെന്നും ബാങ്കുകള്‍ പറഞ്ഞു.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍

ഇന്ത്യയില്‍ 18.43 കോടിയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളാണ് അച്ചടിക്കുന്നത്. ഇത് മൊത്തം അച്ചടിയുടെ 90 ശതമാനത്തോളം വരും. ഈ അച്ചടിയുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന് ഒട്ടും നിയന്ത്രണമില്ലായിരുന്നു. ആവശ്യക്കാരേറെ ഉള്ള നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍ വളരെ ചെറിയ അളവിലാണ് ആര്‍ബിഐ അച്ചടിക്കുന്നത്. ഇത് കഴിഞ്ഞാല്‍ ഏറ്റവും ആവശ്യക്കാരുള്ളത് രണ്ടായിരത്തിന്റെ നോട്ടുകള്‍ക്കാണ്. ഇത് പെരുകി വന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയാണ് അച്ചടി നിര്‍ത്തിയതെന്നാണ് ആര്‍ബിഐയുടെ വിശദീകരണം. അതേസമയം പകരം 2500 കോടിയുടെ അഞ്ഞൂറിന്റെ നോട്ടുകള്‍ അച്ചടിക്കും. ബീഹാറിലും ഗുജറാത്തിലും അങ്ങേയറ്റത്തെ നോട്ടുക്ഷാമമാണ് ഉള്ളത്. ഇത് ആദ്യം പരിഹരിക്കാനാവും ആര്‍ബിഐയുടെ ശ്രമം.

മന:പ്പൂര്‍വം കുറയ്ക്കുന്നു

മന:പ്പൂര്‍വം കുറയ്ക്കുന്നു

നോട്ടുകളുടെ അച്ചടി ആര്‍ബിഐ മന:പ്പൂര്‍വം കുറയ്ക്കുകയാണെന്ന് ബാങ്കുകള്‍ പറയുന്നു. നോട്ടുനിരോധനത്തിന് ശേഷം നിത്യേന പതിനായിരം കോടിയുടെ നോട്ടുകളാണ് അടിച്ചിരുന്നത്. ഇത്രയും നോട്ടുകള്‍ അത്യാവശ്യമായിരുന്നു. പിന്നീട് ഇത് 5000 കോടിയായി കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ വെറും 1500 കോടിയുടെ നോട്ടുകളാണ് ആര്‍ബിഐ അച്ചടിക്കുന്നത്. ഇത് ബാങ്കിംഗ് മേഖലയെ തകര്‍ത്തുവെന്നാണ് ബാങ്കുകള്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് ആവശ്യമായ നോട്ടുകള്‍ നല്‍കാനാവാതെ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. കേരളത്തിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഗോവയിലുമാണ് ഏറ്റവും കുറവ് പ്രതിസന്ധിയുള്ളത്. എന്നാല്‍ പുതിയ ഇരുനൂറിന്റെ നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെങ്കിലും ഇതും വേണ്ടത്ര വിപണിയിലെത്തിക്കാന്‍ എന്തുകൊണ്ട് ആര്‍ബിഐക്ക് സാധിക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്

പോണ്‍താരം ഇപ്പോഴിതാ പ്ലേബോയ് മോഡലും, ട്രംപുമായുള്ള അവിഹിതം... കിടപ്പറക്കഥകള്‍ പുറത്തുവിടും!!പോണ്‍താരം ഇപ്പോഴിതാ പ്ലേബോയ് മോഡലും, ട്രംപുമായുള്ള അവിഹിതം... കിടപ്പറക്കഥകള്‍ പുറത്തുവിടും!!

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി നേതാവ് എച്ച് രാജ; തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നുകനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി നേതാവ് എച്ച് രാജ; തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നു

റേഡിയോ ജോക്കി കൊലക്കേസില്‍ യുവതികള്‍; ഫേസ്ബുക്ക് കാമുകി!! പോലീസിനെ വട്ടംകറക്കി എന്‍പി ലോറിറേഡിയോ ജോക്കി കൊലക്കേസില്‍ യുവതികള്‍; ഫേസ്ബുക്ക് കാമുകി!! പോലീസിനെ വട്ടംകറക്കി എന്‍പി ലോറി

English summary
rbi cut supply of rs 2000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X