Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സര്‍ക്കാറിന് കനത്ത തിരിച്ചടി; സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട്നിരോധനമെന്ന് ആര്‍ബിഐ കണക്ക്

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജഡിപി വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന റിപ്പോര്‍ട്ട് ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്.

സാമ്പത്തിക പ്രതിസന്ധി വാഹന വിപണി ഉള്‍പ്പടേയുള്ള മേഖലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. കല്‍ക്കരി, ക്രൂഡ് ഓയില്‍, വളം, സ്റ്റീല്‍, സിമന്റ്, തുടങ്ങിയ വിവിധ മേഖലകളിലെല്ലാം മാന്ദ്യം ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കെയാണ് സര്‍ക്കാറിനെ കൂടുതല്‍ വെട്ടിലാക്കി ആര്‍ബിഐയുടെ കണക്കുകളും പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

 നോട്ട് നിരോധനം

നോട്ട് നിരോധനം

രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ പ്രധാനകാരണം ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനമാണെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് നോട്ട് നിരോധനത്തിന് ശേഷമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആറ് വര്‍ഷം

കഴിഞ്ഞ ആറ് വര്‍ഷം

2016 നവംബര്‍ 8 ന് രാജ്യത്ത് അന്നുവരേയുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് വലിയ തോതില്‍ കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഉപഭോക്ത വായ്പകള്‍ക്ക് രാജ്യത്ത് വൻ വളര്‍ച്ചയുണ്ടായിരുന്നു.

ഇടിവ്

ഇടിവ്

2017 മാര്‍ച്ച് അവസാനത്തിൽ 20,791 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്യപ്പെട്ടത്. എന്നാൽ നോട്ട് നിരോധനത്തിന് ശേഷം ഇത് പടിപടിയായി കുറയാൻ തുടങ്ങി. 2017 നവംബര്‍ മുതല്‍ ഇത് 73 ശതമാനമായി കുറഞ്ഞ് 5,623 കോടിയായി. 2017-18 ല്‍ ഇതില്‍ 5.2 ശതമാനത്തിന്റെ ഇടിവ് ഉണ്ടാവുകയും 2018-19 ല്‍ ഇതില്‍ 68 ശതമാനത്തിന്റെ ഇടിവും ഉണ്ടായി.

രണ്ട് ഘടകം

രണ്ട് ഘടകം

ഈ സാമ്പത്തിക വര്‍ഷത്തിലും ഉപഭോക്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള വായ്പയില്‍ വലിയ ഇടിവുണ്ടായി. ഈ വര്‍ഷം ഇതുവരെ 10.7 ശതമാനം ഇടിവുണ്ടായെന്നാണ് ഡെക്കാന്‍ ഹെറാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നുമാണ് 14 ാമത് ധനകാര്യ കമ്മീഷന്‍ അംഗം ഗോവിന്ദ് റാവു ചൂണ്ടിക്കാട്ടുന്നത്.

ഗുരുതരമായ പ്രശ്‌നങ്ങള്‍

ഗുരുതരമായ പ്രശ്‌നങ്ങള്‍

വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. നോട്ട് നിരോധനത്തിന് ശേഷമാണ് ഇത് കുറയാന്‍ കാരണം എന്ന് വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങളാണുള്ളത്. അതില്‍ ഒന്ന് എംഎസ്എംഇ കളുടെ പണമിടപാടില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നതാണെന്ന് ഗോവിന്ദ് പറഞ്ഞു. തൊഴിലില്ലായ്മയും വസ്തുക്കള്‍ വാങ്ങുന്നതിന് കൈയില്‍ പണമില്ലാതിരുന്നതുമാണ് രണ്ടാമത്തെ കാരണമായി അദ്ദേഹം വ്യക്തമാക്കുന്നത്.

തെളിവില്ല

തെളിവില്ല

നോട്ടുനിരോധനത്തിന് ശേഷം സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വരുമാനത്തിൽ കുറവുണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിൽ ഉണ്ടായ പ്രശ്നങ്ങള്‍ സംബന്ധിച്ച സര്‍വ്വേകളൊന്നും നടത്താത്തതിനാൽ ഇക്കാര്യത്തിൽ സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച് തെളിവില്ലെന്നും ഗോവിന്ദ് റാവു അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+