കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് തട്ടിപ്പ്: പൊതുമേഖലാ ബാങ്കുകള്‍ക്ക് നഷ്ടം 600 കോടി, ആർബിഐ പുറത്തുവിട്ടത് ഞെട്ടിക്കുന്നത്!

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണൽ‍ ബാങ്കിലെ നീരവ് മോദി ഉൾപ്പെട്ട തട്ടിപ്പിന് പിന്നാലെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് തട്ടിപ്പിലൂടെ നഷ്ടമായ പണത്തിന്റെ കണക്കാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം വായ്പാ തട്ടിപ്പുകൾ വഴി 60000 കോടി രൂപയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് നഷ്ടമായിട്ടുള്ളത്. റോയിറ്റേഴ്സ് ലേഖകൻ വിവരാവകാശം വഴി റിസർവ് ബാങ്കിൽ നിന്ന് ശേഖരിച്ച രേഖകളിലാണ് ഈ നിര്‍ണായക വെളിപ്പെടുത്തലുള്ളത്. 8670 കേസുകളിലായി 60,000 കോടി രൂപ നഷ്ടമായെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. 2017 മാർച്ച് 31 വരെയുള്ള കണക്കാണ് റോയിറ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.

<br>സൗദിയില്‍ പാക് സൈനിക വിന്യാസം: ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന്റെ ഭാഗമെന്ന്, സൗദിയ്ക്ക് പുറത്തേക്കില്ല!
സൗദിയില്‍ പാക് സൈനിക വിന്യാസം: ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന്റെ ഭാഗമെന്ന്, സൗദിയ്ക്ക് പുറത്തേക്കില്ല!


പഞ്ചാബ് നാഷണൽ ബാങ്കിൽ
നിന്ന് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ടതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത്. ക്രിമിനൽ ഗൂഡാലോചനയില്‍ നീരവ് മോദി, സഹോദരൻ നിഷാൽ, ഭാര്യ ആമി, പാർട്ട്ണർ മെഹുൽ‍ ചോക്സി എന്നിവർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്‍റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്. നീരവ് മോദി യുഎസിൽ ആഢംബര ജീവിതം നയിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്.

 ഫിനാന്‍ഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ട്

ഫിനാന്‍ഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ട്

2017 ജൂണിൽ പുറത്തിറക്കിയ ഫിനാന്‍ഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ടിൽ പൊതുമേഖലാ ബാങ്കുകൾ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകൾ വർധിച്ചു വരുന്നതായി റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്ന് നിഷ്ക്രിയ ആസ്തികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. റിക്കവറി നടപടികൾ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശവും റിസർവ് ബാങ്കുകള്‍ക്ക് നൽകിയിരുന്നു. ഇത് സാമ്പത്തിക മേഖലയുടെ സ്ഥിരതയെ ബാധിക്കുമെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

 കിട്ടാക്കടവും ലോൺ തട്ടിപ്പും

കിട്ടാക്കടവും ലോൺ തട്ടിപ്പും

പൊതുമേഖലാ ബാങ്കുകളിൽ ലോണെടുക്കുന്നവർ കടമെടുത്ത ബാങ്കിന് പണം തിരിച്ചടയ്ക്കുന്ന പ്രവണതയാണ് വർധിച്ചിട്ടുള്ളത്. കഴിഞ്ഞ വർ‍ഷം രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ 149 ബില്യണ്‍ ഡോളറിന്റെ കിട്ടാക്കടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർ‍ഷത്തിൽ 176 ബില്യൺ ഡോളറിന്റെ ബാങ്ക് ലോൺ തട്ടിപ്പാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2012-13 കാലഘട്ടത്തിൽ ഇത് 63.7 ബില്യണ്‍ രൂപ മാത്രമായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പിന്റെ കണക്കുകൾക്ക് പുറമേയാണിത്.

കുറ്റപ്പെടുത്തി റിസര്‍വ് ബാങ്ക്

കുറ്റപ്പെടുത്തി റിസര്‍വ് ബാങ്ക്

രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ‍ നിന്ന് 11,300 കോടി രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി റിസര്‍വ് ബാങ്ക് രംഗത്തെത്തിയിരുന്നു. തട്ടിപ്പിന് ഇടയാക്കിയത് ഉദ്യോഗസ്ഥരുടെ കുറ്റകരമായ പ്രവൃത്തിയാണെന്നും തട്ടിപ്പിനെതിരെ മുൻകരുതൽ‍ നടപടികൾ സ്വീകരിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാണിച്ചിരുന്നു. സംഭവത്തില്‍‍ വിശദമായ പരിശോധനകൾ‍ നടത്തിയതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. വാര്‍ത്താക്കുറിപ്പിലായിരുന്നു ആര്‍ബിഐയുടെ പ്രതികരണം.

 17 ഉദ്യോഗസ്ഥർക്കെതിരെ നടപടി

17 ഉദ്യോഗസ്ഥർക്കെതിരെ നടപടി


പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ നീരവിനും മറ്റുള്ളവർക്കും അനുകൂലമായ നിലപാട് സ്വീകരിച്ച് 17 ഉദ്യോഗസ്ഥരെ പിഎൻബി സസ്പെന്‍ഡ് ചെയ്തിരുന്നു. 2017 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തിനുള്ളിൽ 8,670 ബാങ്ക് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നും ഇത് വഴി 600 ബില്യണ്‍ രൂപയാണ് രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടം വന്നിട്ടുള്ളതെന്നും വിവരാവകാശ രേഖകളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തെ കണക്കുകളാണ് വിവരാവകാശം വഴി ലഭിച്ചിട്ടുള്ളത്.

 രേഖകളിൽ തിരിമറി നടത്തി തട്ടിപ്പ്

രേഖകളിൽ തിരിമറി നടത്തി തട്ടിപ്പ്



ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടുകള്‍ നടത്താൻ സൗകര്യം നൽകുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചായിരുന്നു നീരവ് പഞ്ചാബ് നാഷണൽ‍ ബാങ്കിൽ നിന്ന് 11,300 കോടി രൂപ തട്ടിയത്. തട്ടിപ്പ് മനസ്സിലാക്കിയ പഞ്ചാബ് നാഷണൽ ബാങ്ക് മോദിയെ അഴിക്കുള്ളിലാക്കുന്നതിന് മുമ്പേ തന്ന മോദി കുടുംബത്തോടൊപ്പം രാജ്യം വിടുകയായിരുന്നു. ജനുവരിയിൽ‍ സ്വിറ്റ്സർലന്‍റിൽ വച്ച് നടന്ന ദാവോസ് ഉച്ചകോടിയിയിൽ പങ്കെടുത്ത മോദി അമേരിക്കയിലുണ്ടെന്ന് എൻഡിടിവി റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് പുറത്തായതോടെയാണ് മറ്റ് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

English summary
Investors may have been shocked when Punjab National Bank disclosed a $1.77 billion fraud by billionaire jeweller Nirav Modi, but the central bank has recorded data that shows the problem runs far deeper and wider.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X