കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ബിഐയില്‍ വീണ്ടും രാജി; കേന്ദ്രവുമായി ഉടക്കി ഡെപ്യൂട്ടി ഗവര്‍ണര്‍ പദവി ഒഴിഞ്ഞു

Google Oneindia Malayalam News

മുംബൈ: ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചുവെന്ന് റിപ്പോര്‍ട്ട്. ആറ് മാസം കൂടി സര്‍വീസ് കാലാവധിയുള്ളപ്പോഴാണ് രാജി. കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയുടെ വിഷയത്തില്‍ അമിതമായി ഇടപെടുന്നുവെന്ന് നേരത്തെ ആരോപണമുന്നയിച്ച വ്യക്തിയാണ് ഇദ്ദേഹം. കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലമാണ് ആചാര്യ രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് സൂചനയുണ്ട്.

Acha

ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു ആചാര്യ. ഇദ്ദേഹം ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രഫസറായിരിക്കെയാണ് ആര്‍ബിഐയില്‍ നിയമനം ലഭിച്ചത്. രാജിവെച്ച സാഹചര്യത്തില്‍ തിരിച്ച് അധ്യാപന ജോലിയിലേക്ക് തന്നെ പോകുമെന്നാണ് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ഫെബ്രുവരിയിലാണ് ആര്‍ബിഐയില്‍ നിന്ന് ഒഴിയേണ്ടിയിരുന്നത്.

2017 ജനുവരിയില്‍ മൂന്ന് വര്‍ഷത്തേക്കാണ് ആചാര്യ ആര്‍ബിഐയില്‍ നിയമിതനായത്. നേരത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചിരുന്നു. തൊട്ടുപിന്നാലെ ആചാര്യയും രാജിവെക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് രാജിയുണ്ടായില്ല. ഇപ്പോള്‍ ആചാര്യയും രാജിവെച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചത്. ഇതേ കാരണമാണ് ആചാര്യ രാജിവെക്കാനും കാരണമത്രെ.

ബന്ധുക്കളെ നേതൃത്വമേല്‍പ്പിച്ച് മായാവതി; ഭാവി കണ്ടു നീക്കങ്ങള്‍, ഡാനിഷ് അലി കക്ഷിനേതാവ്ബന്ധുക്കളെ നേതൃത്വമേല്‍പ്പിച്ച് മായാവതി; ഭാവി കണ്ടു നീക്കങ്ങള്‍, ഡാനിഷ് അലി കക്ഷിനേതാവ്

ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ശേഷം ആര്‍ബിഐ ഗവര്‍ണറായി നിയമിക്കപ്പെട്ടത് ശക്തികാന്ത ദാസിനെയാണ്. ഇദ്ദേഹം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുംപോലെ ധനനയത്തില്‍ ഇളവ് വരുത്തുകയും ചെയ്തു. ഇതില്‍ ആചാര്യയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ആചാര്യ രാജിവെച്ച കാര്യം അറിയില്ലെന്ന് ആര്‍ബിഐ വക്താവ് പ്രതികരിച്ചു. ആചാര്യയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ജൂലൈ ആദ്യവാരം കാലാവധി പൂര്‍ത്തിയാക്കുന്ന ആര്‍ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍എസ് വിശ്വനാഥന്‍ കുറച്ചുകാലം കൂടി തുടരുമെന്നും ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൈക്കല്‍ പത്ര, ധനമന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ എന്നിവരാണ് ആചാര്യയുടെ ഒഴിവിലേക്ക് നിയമിക്കപ്പെടാന്‍ സാധ്യതയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
RBI deputy governor Viral Acharya quits: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X