2000 രൂപ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയം നീട്ടി ആര്‍ബിഐ, ഒക്ടോബര്‍ 7 വരെ നല്‍കാം
ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയം നീട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ ഏഴ് വരെയാണ് സമയം നീട്ടിയത്. അന്തിമ തിയതി കഴിഞ്ഞാല്‍ ആര്‍ബിഐയുടെ ഓഫീസുകളില്‍ നിന്ന് മാത്രമേ ഇവ കൈമാറാന്‍ സാധിക്കൂ. മറ്റ് ബാങ്കുകളിലെല്ലാം ഈ സൗകര്യം ഉണ്ടാവില്ല. സെപ്റ്റംബര്‍ മുപ്പതായിരുന്നു നേരത്തെ പറഞ്ഞിരുന്ന കാലാവധി.
നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് തിയതി നീട്ടാന്‍ ആര്‍ബിഐ തീരുമാനിച്ചത്. മെയ് 19ന് രണ്ടായിരം രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. തുടര്‍ന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സമയവും അറിയിച്ചിരുന്നു. ലീഗല്‍ ടെന്‍ഡറായി ഇവ തുടരുമെന്നും ആര്‍ബിഐ അറിയിച്ചിരുന്നു.രണ്ടായിരം രൂപയുടെ നോട്ട് കൈവശമുള്ളവര്‍ അടുത്തുള്ള ബാങ്കില്‍ പോയി ഒക്ടോബര്‍ ഏഴ് വരെ നോട്ട് കൈമാറാം.

ഒരേസമയം 20000 രൂപയുടെ നോട്ടുകള്‍ മാത്രമാണ് കൈമാറാനാവുക. ബാങ്ക് അക്കൗണ്ടില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഡെപ്പോസിറ്റ് ചെയ്യാന്‍ സാധിക്കും. ആര്‍ബിഐയുടെ ഓഫീസുകളിലും എക്‌സ്‌ചേഞ്ച്-ഡെപ്പോസിറ്റ് സൗകര്യങ്ങളുണ്ടായിരിക്കും. കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ഇന്ത്യ പോസ്റ്റ് വഴി ആര്‍ബിഐ ഓഫീസുകളിലേക്ക് ഈ നോട്ടുകള്‍ അയക്കാം. പകരം നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. രണ്ടായിരം നോട്ടുകളില്‍ 96 ശതമാനവും തിരിച്ചുവന്നതായി ആര്‍ബിഐ പറയുന്നു.
അതേസമയം ഒക്ടോബര്‍ ഏഴ് കഴിഞ്ഞാല്‍ എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും രണ്ടായിരം രൂപയുടെ നിക്ഷേപമോ, എക്‌സ്‌ചേഞ്ചോ പൂര്‍ണമായും അവസാനിക്കും. 2023 മെയ് 19ലെ കണക്കുകള്‍ പ്രകാരം 3.56 ലക്ഷം കോടി മൂല്യം രുന്ന രണ്ടായിരം രൂപയുടെ നോട്ടുകള്‍ വിപണിയിലുണ്ട്. ഇതില്‍ 3.42 ലക്ഷം കോടിയുടെ നോട്ടുകളും തിരികെയെത്തി.
ഇനി 0.14 ലക്ഷം കോടിയുടെ നോട്ടുകളാണ് തിരികെ ലഭിക്കാനുള്ളത്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കാറില്ലെന്നാണ് ആര്‍ബിഐ പറയുന്നത്. ബാക്കിയുള്ള നോട്ടുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications