കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചു

Google Oneindia Malayalam News

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

' കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഇല്ല. ആരോഗ്യപരമായി ബുദ്ധിമുട്ടികൾ ഒന്നും തന്നെയില്ല. ഞാനുമായി സമ്പർക്കം പുലർത്തിയവരെല്ലാവരോടും അറിയിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരും. ആർബിഐയിലെ ജോലികളും സാധാരണ പോലെ തന്നെ നടക്കും. വീഡിയോ കോൺഫറൻസ്, ടെലഫോൺ എന്നിവയിലൂടെ മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണഅട്, അദ്ദേഹം ട്വീറ്റ് ചെയ്തു.

rbi

അതേസമയം രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്. 50,129 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ 8.50 ശതമാനം മാത്രമാണ് നിലവിലെ ആക്ടീവ് കേസുകൾ. നിലവിൽ 6,68,154 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. ഇന്നലെ വരെ 70,78,123 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെയും നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണത്തിലെ അന്തരം 64 ലക്ഷം പിന്നിട്ടു (64,09,969).

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 50,129 പുതിയ കേസുകളിൽ 79 ശതമാനവും 10 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ എണ്ണായിരത്തി ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ആറായിരത്തിലേറെ പേർക്കും ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തു.

English summary
RBI Governor Shaktikanta Das tested positive for coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X