• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴിമതിക്കാരുടെ ഇഷ്ടതോഴന്‍, ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, ആര്‍ബിഐ ഗവര്‍ണറിന്റെ അറിയാക്കഥകൾ...

ദില്ലി: തിരഞ്ഞെടുപ്പില്‍ ദാരുണമായ തോല്‍വി ഏറ്റുവാങ്ങിയതിനിടയിലാണ് നരേന്ദ്രമോദി ഗവണ്‍മെന്‍റ് ആര്‍ബിഐ ഗവര്‍ണറായി ഐഎഎസ് ഓഫീസറായി വിരമിച്ച ശക്തികാന്ത് ദാസിനെ നിയമിച്ചത്.ശക്തികാന്ത് ദാസിന് കലുഷിതമായ കരിയര്‍ ആയിരുന്നു ഐഎഎസ് ഓഫീസറായിരിക്കെ ഉണ്ടായിരുന്നതെന്ന് പിഗുരൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഐഎഎസ് ഓഫീസറായി സേവനമനുഷ്ഠിച്ച ഒരാള്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്കിലേക്ക് നിയമിതനായതിന്റെ പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീ കൊളുത്തി മരിച്ച സംഭവം: ആത്മഹത്യാകുറിപ്പ് പുറത്ത്; അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭത്തിലേക്ക്

ഇന്ത്യയുടെ സാമ്പത്തിക രംഗം തളര്‍ച്ചയിലേക്ക് കൂപ്പു കുത്തുന്ന നിര്‍ണായക തീരുമാനങ്ങള്‍ ആവശ്യപ്പെടുന്ന നേരത്ത് മുന്‍ ഗവര്‍ണര്‍മാരുടെ യോഗ്യതയുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമേഖലയില്‍ വേണ്ട പരിജ്ഞാനമില്ലാത്ത ചരിത്രബിരുദധാരി ശക്തികാന്ത് ദാസിന്‍റെ നിയമനത്തിലുടെ എന്താണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അഴിമതി അന്വേഷണം അട്ടിമറിച്ചു

അഴിമതി അന്വേഷണം അട്ടിമറിച്ചു

അഴിമതിക്കാരനായ മുന്‍ധനമന്ത്രി പി ചിദംബരത്തിന്‍റെ വിശ്വസ്തനായിരിക്കയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ചിദംബരത്തിനെതിരെ തിരിയുകയും ചെയ്തതിന്‍റെ പ്രത്യുപകാരമാണ് ഇത് എന്നാണ് പി ഗുരു റിപ്പോര്‍ട്ട് വ്യക്കതമാക്കകുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ശക്തികാന്ത് ദാസിന്‍റെ നിരവധി തട്ടിപ്പുകള്‍ പിഗുരു റിപ്പോര്‍ട്ട് ചെയ്തിരുന്നു.എയര്‍സെല്‍ മാക്‌സിസ് കുംഭകോണം ഉള്‍പ്പെടെയുള്ളവയില്‍ ദാസിന് പങ്കുണ്ട്. റവന്യൂ സെക്രട്ടറിയായിരിക്കെ ദാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് അദാനി,എസ്സര്‍,റിലയന്‍സ് ഉള്‍പ്പെട്ട കല്‍ക്കരി അഴിമതി അന്വേഷണം അട്ടിമറിച്ചിരുന്നു.

നോട്ട് നിരോധനം

നോട്ട് നിരോധനം

മോദി ദാസിനെ ഇക്കണോമിക് അഫയേഴ്‌സിലേക്ക് മാറ്റിയത് നോട്ടുനിരോധനം നടപ്പില്‍ വരുത്തുന്നതിനായാണ്.അരുണ്‍ ജെയ്റ്റിലിയെ റബ്ബര്‍ സ്റ്റാബാക്കി നോട്ടു നിരോധനത്തിന്‍റെ എല്ലാ വിവരങ്ങളും കൈകാര്യം ചെയ്തത് ശക്തികാന്ത് ദാസ് ആയിരുന്നു.

2014ല്‍ പി ചിദംബരത്തെ രക്ഷിക്കാനായി ദാസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഡ്വക്കേറ്റായിരുന്ന കെകെ വേണുഗോപാലിനെ ഒറ്റ രാത്രികൊണ്ട് മാറ്റി മറ്റൊരു വക്കീലിനെ ഏര്‍പ്പാടാക്കിയിരുന്നു.

ചിദംബരത്തെ രക്ഷിക്കാനുള്ള കളികൾ

ചിദംബരത്തെ രക്ഷിക്കാനുള്ള കളികൾ

ഇപ്പോഴുള്ള അറ്റോര്‍ണി ജനറലാണ് കെകെ വേണുഗോപാല്‍. അന്ന് എയര്‍സെല്‍ മാക്‌സിസ് കേസ് രാജേശ്വര്‍ സിങിന് കൈമാറുകയായിരുന്നു. ഇതെല്ലാം തന്നെ അരുണ്‍ ജെയ്റ്റിലിയുടെയും അറിവോടെയായിരുന്നു എന്ന് പിഗുരു റുപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ സിബിഐ എയര്‍സെല്‍മാക്‌സിസ് കേസിനായി നിരവധി തവണ ശക്തികാന്ത് ദാസിനോട് സഹകരണം ആവശ്യപ്പെട്ടംങ്കിലും ചിദംബരത്തെ രക്ഷിക്കാനുള്ള കളികള്‍ മാത്രമാണ് ദാസ് നടത്തിയത്.

കല്‍ക്കരി അഴിമതി

കല്‍ക്കരി അഴിമതി

കല്‍ക്കരി അഴിമതി രേഖകള്‍ സമര്‍പ്പിക്കാന്‍ മോദി ഉത്തരവിട്ട് 10 മാസം കഴിഞ്ഞാണ് ശക്തികാന്ത് ദാസ് അവ സമര്‍പ്പിച്ചത്. അപ്പോഴേക്കും ദാസ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചിരുന്നു.വിരമിക്കലിനു ശേഷം അരുണ്‍ ജെയ്റ്റിലി ഫിനാന്‍സ് കമ്മീഷനില്‍ അംഗമാകാന്‍ ദാസിനെ ശുപാര്‍ശ ചെയ്തിരുന്നു.ഒഡീഷയില്‍നിന്നുളളതിനാല്‍ ശക്തികാന്ത് ദാസ് പ്രധാനമന്ത്രിയുടെ അഢീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്രയുടെ പിന്തുണ നേടിയിരുന്നു.

വലിയ വീഴ്ചയുടെ തുടക്കം

വലിയ വീഴ്ചയുടെ തുടക്കം

തിരഞ്ഞെടുപ്പില്‍ വന്ന വലിയ പരാജയത്തിന് പിന്നില്‍ മോദി സര്‍ക്കാറിന്റെ മുന്‍വിധിയില്ലാത്ത സാമ്പത്തിക പരീക്ഷണങ്ങള്‍ പ്രഥമ സ്ഥാനം അലങ്കരിക്കെ ശക്തികാന്ത് ദാസിനെ കേന്ദ്രബാങ്കിന്‍റെ തലപ്പത്തെത്തിച്ചത് ചിലപ്പോള്‍ വരാനിരിക്കുന്ന വലിയ വീഴ്ച്ചയുടെ തുടക്കമാകാം.

English summary
RBI governor Shaktikanth Das doen not have a transparent bureaucratic career during hid past tenure reports Pguru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more