റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ വിമാനത്താവളത്തില്‍വെച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയേറ്റശ്രമം. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധസൂചകമായാണ് ഉര്‍ജിത് പട്ടേലിനു നേര്‍ക്ക് കൈയേറ്റശ്രമമുണ്ടായത്.
കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ എന്‍ എസ് സി വിമാനത്താവളത്തിലെത്തിയ ഉര്‍ജിത് പട്ടേലിനെതിരെ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിയുമുണ്ടായിരുന്നു. ഗവര്‍ണര്‍ സമീപത്തുകൂടെ കടന്നുപോകുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ചവിട്ടിവീഴത്താനും ശ്രമിച്ചു.

സുരക്ഷാ ജീവനക്കാരുടെയും വിമാനത്താവള അധികൃതരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഉര്‍ജിത് പട്ടേലിനെ സുരക്ഷിതനായി വിമാനത്താവളത്തിനുള്ളിലെത്തിയത്. കൊല്‍ക്കത്തയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുവെച്ചും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഉര്‍ജിത് ട്ടേലിനെതിരെ ഓഫീസിനു മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവര്‍ത്തകരും പ്രകടനം നടത്തിയാണ് പ്രതിഷേധിച്ചത്.












Click it and Unblock the Notifications