സ്വതന്ത്ര്യ ഇന്ത്യയില്‍ ആദ്യ സംഭവം!! ആര്‍ബിഐയും കേന്ദ്രവും ഉടക്കി; ഗവര്‍ണര്‍ രാജിക്കൊരുങ്ങി
Recommended Video

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ബാങ്കിന്റെ നടപടികളില്‍ കൂടുതലായി ഇടപെടുന്നതാണ് ഊര്‍ജിത് പട്ടേലിനെ മടുപ്പിച്ചതെന്ന് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആര്‍ബിഐയെ കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ഇനി തുടരേണ്ട എന്ന് ഗവര്‍ണര്‍ തീരുമാനിച്ചതത്രെ. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ കുറ്റപ്പെടുത്തിയിരുന്നു. അദ്ദേഹം വിരമിച്ച ശേഷം നിയമിതനായ വ്യക്തിയാണ് ഊര്‍ജിത് പട്ടേല്‍. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് പുതിയ സംഭവങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

സാമ്പത്തിക കെട്ടുറപ്പ് തകരുന്നു
ഒരു രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പ് വിലയിരുത്തുന്നത് കേന്ദ്രബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനമാണ്. കേന്ദ്ര ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലെങ്കില്‍ സാമ്പത്തിക ഭദ്രത നഷ്ടപ്പെടും. രാജ്യത്തെ നിക്ഷേപകര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടിയാണിത്. അവര്‍ നിക്ഷേപം പിന്‍വലിക്കും. രാജ്യം പ്രതിസന്ധിയിലാകുകയും ചെയ്യും.

കേന്ദ്രവും ബാങ്കും കൊമ്പുകോര്‍ക്കുന്നു
ബാങ്കുകളുടെ കിട്ടാകടം വര്‍ധിച്ചതിന്റെ കാരണം റിസര്‍വ് ബാങ്ക് ആണെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കഴിഞ്ഞദിവസത്തെ വിമര്‍ശനം. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ അഭിപ്രയാപ്പെട്ടിരുന്നു.

രാജിവച്ചേക്കും
തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഗവര്‍ണറും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്ന് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആര്‍ബിഐയോ കേന്ദ്രസര്‍ക്കാരോ ഔദ്യോഗികമായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.

തിരഞ്ഞെടുപ്പിന് മുമ്പ്
കേന്ദ്രബാങ്കില്‍ അമിതമായ ഇടപെടല്‍ ആര്‍ബിഐയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ ആചാര്യ പറഞ്ഞത്. അടുത്ത മെയ് മാസത്തില്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കവെ കേന്ദ്രസര്‍ക്കാര്‍ ധനകാര്യ നയങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആര്‍ബിഐക്ക് മേല്‍ കേന്ദ്രം കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന് തിരിച്ചടി
ഡെപ്യൂട്ടി ഗവര്‍ണര്‍ പരസ്യപ്രസ്താവന നടത്തിയത് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി. തൊട്ടുപിന്നാലെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആര്‍ബിഐയെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. ഈ സാഹചര്യത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ല എന്ന നിലപാടാണ് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് ഉള്ളതത്രെ.

സുബ്രഹ്മണ്യന് സ്വാമി ബാങ്കിനൊപ്പം
ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന് സ്വാമി ആര്‍ബിഐ ഗവര്‍ണര്‍ക്ക് പിന്തുണ നല്‍കിയാണ് കഴിഞ്ഞദിവസം പ്രതികരിച്ചത്. ഗവര്‍ണര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചാല്‍ അത് ധനമന്ത്രിയുടെ പ്രശ്നമാണെന്നാണ് സ്വാമി പറഞ്ഞത്. ധനമന്ത്രി അല്‍പ്പം ധനകാര്യം അറിഞ്ഞിരിക്കണമെന്നും ഇന്ത്യയില്‍ അങ്ങനെ നടക്കുന്നില്ലെന്നും സ്വാമി കുറ്റപ്പെടുത്തിയിരുന്നു. സ്വാമിക്കെതിരെ ബിജെപി നടപടിയെടുക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

വരുമാനം കുറഞ്ഞു
കേന്ദസര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ബാങ്കുകളുടെ കിട്ടാകടം വര്‍ധിച്ചതാണ് പ്രശ്നമെന്നാണ് ജെയ്റ്റ്ലി പറയുന്നത്. കേന്ദ്രം ആര്‍ബിഐ ഗവര്‍ണറെ കുറ്റപ്പെടുത്തുന്നത് ആദ്യമല്ല. മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും സമാനമായ സമ്മര്‍ദ്ദം നേരിട്ടിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവരികയും ചെയ്തിരുന്നു.

ഏഴാം വകുപ്പ് ഉപയോഗിക്കുന്നു
ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്നം. പൊതുതാല്‍പ്പര്യ പ്രകാരം ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കുന്ന വകുപ്പാണിത്. ഈ വകുപ്പ് ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്നാണ് ബാങ്കിന്റെ ആരോപണം.

മോദി യോഗം വിളിച്ചു
സ്ഥിതിഗതികള്‍ സങ്കീര്‍ണമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് ബാങ്ക് ഇതര സ്ഥാപനങ്ങനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വായ്പാ സഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്താനാണ് കേന്ദ്രം ആര്‍ബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യാചരിത്രത്തില്‍ ആദ്യം
ചട്ടത്തില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് കത്തുകള്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സര്‍ക്കാരിന്റെ ഇത്തരമൊരു ഇടപെടല്‍. ഇതാണ് ആര്‍ബിഐ ഗവര്‍ണര്‍ക്ക് അസംതൃപ്തിയുണ്ടാകാന്‍ കാരണം. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജിക്ക് ഒരുങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിപണിയില്‍ തകര്‍ച്ച, രൂപ ഇടിഞ്ഞു
ആര്‍ബിഐ ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. രൂപയുടെ മൂല്യവും താഴ്ന്നു. വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 74ലെത്തി. ഒരു വേള ഇത് 74.14 വരെ എത്തിയിരുന്നു. ക്രൂഡ് ഓയില്‍ വിലയും വര്‍ധിച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications