കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊർജ്ജിത് പട്ടേലിന്റെ രാജി; രാജ്യത്തിനേറ്റ കനത്ത തിരിച്ചടി, ദു:ഖം പ്രകടിപ്പിച്ച് മൻമോഹൻ സിങ്!!

Google Oneindia Malayalam News

ദില്ലി: ഊർജ്ജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവെച്ചതോടെ രാജ്യത്തിന്റെ സമ്പത്ത് ഘടനയിൽ കനത്ത തിരിച്ചടിയാണ് ഏൽക്കേണ്ടി വരികയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നേരത്തെ ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രഘുറാം രാജന്‍, പി ചിദംബരം, കപില്‍ സിബല്‍ എന്നിവരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൻമോഹന് സിങും രംഗത്ത് വന്നത്.

<strong>മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിഎൻ ബാലകൃഷ്ണൻ അന്തരിച്ചു</strong>മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിഎൻ ബാലകൃഷ്ണൻ അന്തരിച്ചു

'സ്ഥാപനങ്ങള്‍ കെട്ടിപ്പെടുത്താന്‍ ഒരുപാട് കാലത്തെ പരിശ്രമം ആവശ്യമാണ്, എന്നാല്‍ അത് തകര്‍ക്കാന്‍ പെട്ടെന്ന് കഴിയും. ആര്‍.ബി.ഐ പോലെയുള്ള സ്ഥാപനങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുത്തുന്നതില്‍ മുന്നിലുണ്ടായിരുന്നത്. ഹ്രസ്വ കാലത്തേക്കുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത്തരം സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നത് മണ്ടത്തരമാണെന്ന് മൻമോഹൻ സിങ് ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

Manmohan Singh

ആർബിഐയുടെ ഡെപ്യൂട്ടി ഗവർൺ റിസർവ് ബാങ്ക് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നു. അത്തരമൊരു നീക്കമല്ല ഇതെന്ന് താൻ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടന പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ഊര്‍ജിത് രാജി വെച്ചതില്‍ ദുഖം പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.

English summary
RBI Governor Urjit Patel's Resignation "Severe Blow" To Economy: Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X