ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി
ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജിപ്രഖ്യാപനം വന്നിരിക്കുന്നത്. ഇത് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും വന്‍ തിരിച്ചടിയാണ്. അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചത്. എന്നാല്‍ നിഷ്ക്രിയ ആസ്തിയും കടബാധ്യതാ നടപടികള്‍ എന്നിവ സംബന്ധിച്ച് കടുത്ത ഭിന്നത സര്‍ക്കാരുമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആര്‍ബിഐ കൂടിവരുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ രാജിവെക്കുക ഇല്ലെങ്കില്‍ സര്‍ക്കാരിന് വഴങ്ങുക എന്ന വഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് മുംബൈയില്‍ ഒന്‍പത് മണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നിരുന്നു. 25 കോടി വരെയുള്ള ചെറുകിട വ്യാപാരങ്ങള്‍ക്കുള്ള വായ്പകള്‍ക്കുള്ള പുതിയ ഘടനയും സര്‍പ്ലസ് റിസര്വുകള്ക്കായി പുതിയ പാനലിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് വഴി 8000 കോടി നിക്ഷേപിക്കാനും ആര്‍ബിഐ നവംബര്‍ 22ന് തീരുമാനിച്ചിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെയോ മറ്റ് അധികാര കേന്ദ്രങ്ങള്‍ക്കെതിരെയോ എന്തെങ്കിലും തരത്തിലുള്ള വിമര്സനം അദ്ദേഹം ഉന്നയിച്ചിട്ടില്ല. നേരത്തെ തന്നെ അദ്ദേഹം രാജിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങള്‍ക്കും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications