കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

Google Oneindia Malayalam News

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജിപ്രഖ്യാപനം വന്നിരിക്കുന്നത്. ഇത് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും വന്‍ തിരിച്ചടിയാണ്. അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചത്. എന്നാല്‍ നിഷ്‌ക്രിയ ആസ്തിയും കടബാധ്യതാ നടപടികള്‍ എന്നിവ സംബന്ധിച്ച് കടുത്ത ഭിന്നത സര്‍ക്കാരുമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആര്‍ബിഐ കൂടിവരുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ രാജിവെക്കുക ഇല്ലെങ്കില്‍ സര്‍ക്കാരിന് വഴങ്ങുക എന്ന വഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

1

കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് മുംബൈയില്‍ ഒന്‍പത് മണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നിരുന്നു. 25 കോടി വരെയുള്ള ചെറുകിട വ്യാപാരങ്ങള്‍ക്കുള്ള വായ്പകള്‍ക്കുള്ള പുതിയ ഘടനയും സര്‍പ്ലസ് റിസര്‍വുകള്‍ക്കായി പുതിയ പാനലിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് വഴി 8000 കോടി നിക്ഷേപിക്കാനും ആര്‍ബിഐ നവംബര്‍ 22ന് തീരുമാനിച്ചിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെയോ മറ്റ് അധികാര കേന്ദ്രങ്ങള്‍ക്കെതിരെയോ എന്തെങ്കിലും തരത്തിലുള്ള വിമര്‍സനം അദ്ദേഹം ഉന്നയിച്ചിട്ടില്ല. നേരത്തെ തന്നെ അദ്ദേഹം രാജിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങള്‍ക്കും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

English summary
rbi governor urjit patel steps down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X