കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ ബാധ കേറി ആര്‍ബിഐ..... മോണിട്ടറി പോളിസി അംഗത്തിന്റെ കിടിലന്‍ ഇംഗ്ലീഷിന് മറുപടി!!

Google Oneindia Malayalam News

ദില്ലി: ഇംഗ്ലീഷ് പറയുകയാണെങ്കില്‍ ശശി തരൂരിനെ പോലെ പറയണമെന്ന് ഒരു ചൊല്ലുണ്ട്. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍. തുടങ്ങിയ മോണിറ്ററി പോളിസി അംഗമാണെങ്കില്‍ പൂര്‍ത്തിയാക്കിയത് ആര്‍ബിഐ ഗവര്‍ണറാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതിനിടെ മോണിട്ടറി പോളിസി അംഗമായ ചേതന്‍ ഘട്ടയാണ് floccinaucinihilipilification എന്ന തരൂരിയന്‍ ഇംഗ്ലീഷ് പ്രയോഗിച്ചത്.

1

ഇംഗ്ലീഷിലെ വളരെ നീളമേറിയൊരു വാക്ക് കൂടിയാണിത്. ഇന്ത്യ.ന്‍ സാമ്പത്തിക വ്യവസ്ഥയുടെ മൂല്യം നിര്‍ഭാഗ്യം കാരണം ഒന്നിനും കൊള്ളാത്തതായി ചിത്രീകരിക്കപ്പെട്ടു എന്നാണ് ഇതിന്റെ ഏകദേശ അര്‍ത്ഥം. നാല് ലാറ്റിന്‍ വാക്കുകളില്‍ നിന്നാണ് ഈ വാക്കുണ്ടായതെന്നാണ് ഇംഗ്ലീഷ് പണ്ഡിതര്‍ പറയുന്നത്. ഫ്‌ളോക്‌സി, നോസി, നിഹിലി, പിലി എന്നിങ്ങനെയാണ് ലാറ്റിന്‍ വാക്കുകള്‍. ഇതിനൊപ്പം ഫിക്കേഷനും ചേര്‍ക്കുമ്പോഴാണ് ഈ വാക്കുണ്ടായത്.

ഒന്നിനും മൂല്യം കല്‍പ്പിക്കാത്ത പ്രവൃത്തി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. 1741ല്‍ ഇംഗ്ലീഷ് കവി വില്യം ഷെന്‍സ്റ്റോണ്‍ ഒരു കത്തിലാണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്. ബ്രിട്ടനിലെ ഈറ്റന്‍ കോളേജിലെ വിദ്യാര്‍ത്ഥികളോ അധ്യാപകരോ ഒരു തമാശയ്ക്കുണ്ടാക്കിയ വാക്കാണിതെന്ന് കരുതുന്നുവരുമുണ്ട്. വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ഈ വാക്ക്, തരൂര്‍ തന്റെ ട്വീറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പ്രശസ്തമായത്.

ഇതിന് പിന്നാലെ തരൂരിയന്‍ ഇംഗ്ലീഷ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും ഉപയോഗിച്ചിരിക്കുകയാണ്. പാന്‍ഗ്ലോസിയ.ന്‍ നിലയിലാണ് സാമ്പത്തിക രംഗമുള്ളതെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞത്. സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ട് ഇരിക്കേണ്ട അവസ്ഥില്ലെന്നും, എന്നാല്‍ തിളങ്ങുന്ന അവസ്ഥയില്‍ അല്ലെന്നുമാണ് ഗവര്‍ണര്‍ ഉദ്ദേശിച്ചത്. അമിത ശുഭാപ്തി വിശ്വാസം എന്നാണ് പാന്‍ഗ്ലോസിയന്‍ എന്ന പദവത്തെ നിര്‍വചിക്കുന്നത്. വോള്‍ട്ടയറിന്റെ നോവലിലെ പാന്‍ഗ്ലോസിന്‍ എന്ന കഥാപാത്രത്തില്‍ നിന്നാണ് ഈ പദത്തിന്റെ വരവ്.

ചിദംബരം വീണ്ടും സിബിഐ കസ്റ്റഡിയില്‍.... ഓഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ച് സുപ്രീം കോടതി!!ചിദംബരം വീണ്ടും സിബിഐ കസ്റ്റഡിയില്‍.... ഓഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ച് സുപ്രീം കോടതി!!

English summary
rbi governor uses tharoorian english
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X