Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ചരിത്രപരമായ നടപടികൾ സ്വീകരിച്ചു: ശക്തികാന്ത ദാസ്

ദില്ലി: കോവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് റിസർവ് ബാങ്ക് ചരിത്രപരമായ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ ബാങ്കിംഗ്, ഇക്കണോമിക്സ് കോൺക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വെർച്വൽ ആയിട്ടാണ് എസ്ബിഐയുടെ ഇത്തവണത്തെ കോൺക്ലേവ് നടക്കുന്നത്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. എസ്‌ബി‌ഐ യുടെ ഏഴാമത്തെ കോൺക്ലേവാണിത്.

shaktikanta-das

കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് - 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഉൽ‌പാദനത്തിലും തൊഴില്‍ മേഖലയിലും പ്രതിസന്ധിയുണ്ടായി. ഇതിന് പരിഹാരം കാണാനായി നിരവധി നയപരമായ നടപടികള്‍ സ്വീകരിച്ചു. 2019 ഫെബ്രുവരി മുതൽ ആർ‌ബി‌ഐ നിരക്ക് 250 ബേസിസ് പോയിൻറ് കുറച്ചു (2.5 ശതമാനം പോയിൻറ് ).

പരമ്പരാഗതവും പാരമ്പര്യേതരവുമായ ലിക്യൂഡിറ്റി നടപടികൾ വിപണിയിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ലിക്യൂഡിറ്റി സമ്മർദ്ദം ലഘൂകരിക്കുന്നതിനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജിഡിപിയുടെ 4.5 ശതമാനത്തിന് തുല്യമായ, 9.57 ലക്ഷം കോടി രൂപയുടെ പണലഭ്യത നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചുവെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

    സാമ്പത്തിക വളർച്ചയ്ക്ക് റിസർവ് ബാങ്ക് വലിയ മുൻ‌ഗണനയാണ് നല്‍കുന്നത്. സാമ്പത്തിക സ്ഥിരതയുടെ വശത്തിന് തുല്യ മുൻ‌ഗണന നൽകേണ്ടതുണ്ട്. എൻ‌ബി‌എഫ്‌സികളിലും മ്യൂച്വൽ ഫണ്ടുകളിലുമുള്ള വീണ്ടെടുക്കൽ സമ്മർദ്ദം നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+