റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്; പലിശ നിരക്ക് കൂടും, വായ്പ എടുത്തവര്‍ക്ക് അധിക ഭാരം

മൂന്നര വര്‍ഷത്തിന് ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തി. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വ വായ്പക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ ഉയര്‍ത്തി. 25 ബേസിസ് പോയന്റാണ് ഉയര്‍ത്തിയത്. അതായത്, പുതിയ റിപ്പോ നിരക്ക് 5.50 ശതമാനം ആയി. ഇതോടെ വാണിജ്യ ബാങ്കുകള്‍ക്ക് പലിശ കൂടും. ഇത് ബാങ്ക് ഇടപാടുകാരിലേക്ക് എത്തുന്നതോടെ ഭവന-വാഹന വായ്പ എടുത്തുവര്‍ക്ക് കുരുക്കാകും.

ബോര്‍ഡ് യോഗം ഏകകണ്ഠമായിട്ടാണ് റിപ്പോ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത് എന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറയുന്നു. രണ്ട് ദിവസമായി നടന്നു വന്ന പണനയ അവലോകന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഏറ്റവും ഒടുവില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയത് 2023 ഫെബ്രുവരിയില്‍ ആയിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആര്‍ബിഐയുടെയും തീരുമാനം.

rbi hike repo rate to 5 5

വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ ഒറ്റരാത്രിയിലേക്ക് അടിയന്തര സാഹചര്യത്തില്‍ നല്‍കുന്ന വായ്പക്ക് ഈടാക്കുന്ന എംഎസ്എഫ് നിരക്ക് 5.50 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമാക്കി ഉയര്‍ത്തി. റിപ്പോ നിരക്കില്‍ എടുക്കുന്ന വായ്പ മതിയാകാതെ വരുമ്പോഴാണ് ഈ വായ്പ എടുക്കുന്നത്. ജിഡിപി പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.1 ശതമാനമാക്കി ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് 6.7 ശതമാനം ആയിരുന്നു.

മഴ കുറഞ്ഞതും എല്‍നിനോ പ്രതിഭാസവും എണ്ണവില വര്‍ധനവും പണപ്പെരുപ്പ ഭീഷണി തുടരാന്‍ കാരണമാണ്. ശക്തമായ നിക്ഷേപം ലഭിച്ചാല്‍ ആയിരിക്കും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇനി വഴിയൊരുങ്ങുക. നിര്‍മാണ, സേവന മേഖലയിലാണ് പ്രതീക്ഷയുള്ളത് എന്നും ആര്‍ബിഐ വിലയിരുത്തി. ആര്‍ബിഐ നയം പ്രഖ്യാപിച്ച പിന്നാലെ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം പ്രകടമാകുന്നുണ്ട്.

പുതിയ പണ നയം ആറില്‍ നാല് അംഗങ്ങള്‍ അനുകൂലിച്ചു. രണ്ടു പേര്‍ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. അടുത്ത മൂന്ന് പാദവാര്‍ഷികങ്ങളില്‍ ശരാശരി ഉപഭോക്തൃവില സൂചികാ പണപ്പെരുപ്പം 5.8 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ഇത് അഞ്ച് ശതമാനം ആയിരുന്നു.

അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത പണപ്പെരുപ്പം 4.3 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമാക്കി ഉയര്‍ത്തി. പലിശ നിരക്ക് കുറയ്ക്കുന്നത് ഇനി ഉടനെയുണ്ടാകില്ല. സാമ്പത്തിക സാഹചര്യം പരിശോധിച്ച ശേഷം നിരക്ക് ഉയര്‍ത്തുകയോ അല്ലെങ്കില്‍ നിലവിലെ നിരക്കില്‍ തുടരുകയോ ആകും ചെയ്യുക എന്ന് ആര്‍ബിഐ ഗവര്‍ണര്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma