അക്കൗണ്ടില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ നിക്ഷേപമുണ്ടോ?നിങ്ങള്‍ പാടുപെടും, എങ്ങനെയെന്നല്ലേ
കള്ളപ്പണത്തിന് കൂടുതല്‍ നിയന്ത്രണം. വലിയ നിക്ഷേപമുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ആര്‍ബിഐ.
മുംബൈ : നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാര്‍ക്ക് പണി കൊടുത്തതിനു പിന്നാലെ കള്ളപ്പണ നിക്ഷേപങ്ങള്‍ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് രംഗത്ത്. വലിയ നിക്ഷേപമുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി ബുദ്ധിമുട്ടും.
ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. നോട്ട് അസാധുവാക്കലിനു ശേഷം നവംബര്‍ ഒമ്പതു മുതല്‍ രണ്ടു ലക്ഷത്തിനു മുകളില്‍ രൂപ നിക്ഷേപിച്ച അക്കൗണ്ടുകളില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ ബാലന്‍സുള്ള അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍ വലിക്കുന്നതിനാണ് നിയന്ത്രണം.

വന്‍ നിക്ഷേപങ്ങള്‍ക്ക് പിടി
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് വന്‍ നിക്ഷേപമുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇല്ലാത്തവര്‍ക്ക് വേറെ വഴി
വന്‍ തുക നിക്ഷേപമുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും കൈമാറ്റം നടത്തുന്നതിനും ഇനി മുതല്‍ പാന്‍ കാര്‍ഡ് വേണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഫോം 60 ഹാജരാക്കിയിരിക്കണം.

ഇളവ് തുടരും
അതേസമയം ജന്‍ധന്‍ അക്കൗണ്ടുകള്‍ പോലെ ചെറിയ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ക്കുള്ള ഇളവ് തുടരും. ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് ഒരു മാസം 10,000 രൂപ വരെ പിന്‍വലിക്കാവുന്നതാണ്. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പുതിയ നിയന്ത്രണം
കെവൈസി പാലിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദേശം ലംഘിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദേശം കൊണ്ടു വന്നിരിക്കുന്നത്. പലപ്പോഴും ഇത് ലംഘിക്കപ്പെടുന്നതായി വിവരങ്ങള്‍ ലഭിച്ചിരുന്നു.

നടപടി ശക്തം
റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണണെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications