എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി, ഇനി എത്ര പണം വേണമെങ്കിലും പിന്‍വലിക്കാം!!
പരിധി ബാങ്കുകള്‍ക്കു നിശ്ചയിക്കാമെന്ന് ആര്‍ബിഐ
മുംബൈ: നോട്ട് നിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും തിങ്കളാഴ്ചയോടെ അവസാനിച്ചു. തിങ്കള്‍ മുതല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്വവലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവില്ല. പക്ഷെ പണം പിന്‍വലിക്കാനുള്ള പരിധിയെക്കുറിച്ച് ബാങ്കുകള്‍ക്കു തീരുമാനമെടുക്കാന്‍ അനുമതിയുണ്ട്.

നാലു മാസം നീണ്ട നിയന്ത്രണത്തിനൊടുവിലാണ് ആര്‍ബിഐ എല്ലാം പിന്‍വലിക്കുന്നതായി അറിയിച്ചത്. ഫെബ്രുവരിയില്‍ നടന്ന പണവായ്പാ അവലോകനത്തിനു ശേഷമാണ് മുഴുവന്‍ നിയന്ത്രണങ്ങളും എടുത്തു കളയുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചത്.

സേവിങ്സ് അക്കൗണ്ടില്‍ നിന്നു ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 മായിരുന്നു നേരത്തേയുള്ളത്. എന്നാല്‍ ഫെബ്രുവരി 20ന് ഇതു 50,000 ആക്കി ഉയര്‍ത്തിയിരുന്നു.

നോട്ട് നിരോധനത്തിനു ശേഷം എടിഎമ്മില്‍ ഒരു ദിവസം പിന്‍വലിക്കാവുന്നത് 2500 രൂപ മാത്രമായിരുന്നു. പിന്നീട് ഇത് 4,500 ആക്കി. 10,000 മായിരുന്നു പിന്നീടുള്ള പരിധി. അതും ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുകയാണ്.

കറന്റ്, ക്യാഷ്, ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കു നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തിങ്കളാഴ്ചയോടെ അവസാനിച്ചു. നവംബര്‍ എട്ടു വരെയുണ്ടായിരുന്നതു പോലെയായിരിക്കും ഇനിയുള്ള പണമിടപാടുകള്‍.

നവംബര്‍ എട്ടു രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പിന്നീലെ കടുത്ത നിയന്ത്രണങ്ങള്‍ ആര്‍ബിഐ കൊണ്ടുവരികയും ചെയ്തു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications