കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി, ഇനി എത്ര പണം വേണമെങ്കിലും പിന്‍വലിക്കാം!!

പരിധി ബാങ്കുകള്‍ക്കു നിശ്ചയിക്കാമെന്ന് ആര്‍ബിഐ

  • By Manu
Google Oneindia Malayalam News

മുംബൈ: നോട്ട് നിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും തിങ്കളാഴ്ചയോടെ അവസാനിച്ചു. തിങ്കള്‍ മുതല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വവലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവില്ല. പക്ഷെ പണം പിന്‍വലിക്കാനുള്ള പരിധിയെക്കുറിച്ച് ബാങ്കുകള്‍ക്കു തീരുമാനമെടുക്കാന്‍ അനുമതിയുണ്ട്.

നാലു മാസത്തിനു ശേഷം

നാലു മാസം നീണ്ട നിയന്ത്രണത്തിനൊടുവിലാണ് ആര്‍ബിഐ എല്ലാം പിന്‍വലിക്കുന്നതായി അറിയിച്ചത്. ഫെബ്രുവരിയില്‍ നടന്ന പണവായ്പാ അവലോകനത്തിനു ശേഷമാണ് മുഴുവന്‍ നിയന്ത്രണങ്ങളും എടുത്തു കളയുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചത്.

പരിധി ഉയര്‍ത്തി

സേവിങ്‌സ് അക്കൗണ്ടില്‍ നിന്നു ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 മായിരുന്നു നേരത്തേയുള്ളത്. എന്നാല്‍ ഫെബ്രുവരി 20ന് ഇതു 50,000 ആക്കി ഉയര്‍ത്തിയിരുന്നു.

എടിഎം വഴി 10,000

നോട്ട് നിരോധനത്തിനു ശേഷം എടിഎമ്മില്‍ ഒരു ദിവസം പിന്‍വലിക്കാവുന്നത് 2500 രൂപ മാത്രമായിരുന്നു. പിന്നീട് ഇത് 4,500 ആക്കി. 10,000 മായിരുന്നു പിന്നീടുള്ള പരിധി. അതും ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുകയാണ്.

എല്ലാം പഴയപോലെ

കറന്റ്, ക്യാഷ്, ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കു നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തിങ്കളാഴ്ചയോടെ അവസാനിച്ചു. നവംബര്‍ എട്ടു വരെയുണ്ടായിരുന്നതു പോലെയായിരിക്കും ഇനിയുള്ള പണമിടപാടുകള്‍.

നോട്ട് നിരോധനം

നവംബര്‍ എട്ടു രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പിന്നീലെ കടുത്ത നിയന്ത്രണങ്ങള്‍ ആര്‍ബിഐ കൊണ്ടുവരികയും ചെയ്തു.

English summary
reserve bank of india removed all restrictions on cash withdrawal from banks and atms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X