• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2000 നോട്ടില്‍ ശരിയ്ക്കും ചിപ്പുണ്ടോ? ഇരകോര്‍ത്ത ചൂണ്ടയാണ് ഈ നോട്ട്.. പൂഴ്ത്തിയവരെ മുഴുവന്‍ പൊക്കി!!

  • By Kishor

ആദായനികുതി റെയ്ഡ്; ബെംഗളുരുവില്‍ 4 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. - കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേട്ട ചില തലക്കെട്ടുകളാണ്. അതായത് നവംബര്‍ എട്ടിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പഴയ നോട്ട് നിരോധിച്ച് പുതിയ രണ്ടായിരം നോട്ട് ഇറക്കിയതിന് പിന്നാലെ.

Read Also: ഹനുമാന്‍ സ്വാമിയെ നഗ്നനാക്കി അപമാനിച്ചു? സംവിധായകന്‍ ജയന്‍ ചെറിയാന് ഫേസ്ബുക്ക് പൊങ്കാല, പൂരത്തെറി!

ഇത് രണ്ട് സാംപിളുകള്‍ മാത്രം. ഇതുപോലെ പുതിയ രണ്ടായിരം പൂഴ്ത്തി പിടിയിലായവര്‍ ഇഷ്ടം പോലെയുണ്ട്. ഇവരില്‍ റിസര്‍വ്വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുണ്ട്, സാധാരണ ബാങ്ക് ഉദ്യോഗസ്ഥരുണ്ട്. എല്ലാവരും പണം കൈകാര്യം ചെയ്ത് ഇഷ്ടംപോലെ പരിചയമുള്ളവര്‍. എങ്ങനെയാണ് ഇന്‍കം ടാക്‌സ് ഇത്ര കര്‍ക്കശമായി ഈ നോട്ട് വേട്ട നടത്തുന്നത്. പറഞ്ഞത് പോലെ നോട്ട് ട്രാക്ക് ചെയ്യുന്ന എന്തോ ഒന്ന് മോദിയുടെ രണ്ടായിരം നോട്ടിലുണ്ടോ?

കുഴപ്പം പിടിച്ച നോട്ടാണിത്

കുഴപ്പം പിടിച്ച നോട്ടാണിത്

ഒരു കാര്യം ഏതായാലും ഉറപ്പിച്ചു പറയാം. 2000ത്തിന്റെ നോട്ട് കുഴപ്പം പിടിച്ചതാണ്. ഏതു പാതാളത്തില്‍ കൊണ്ടു വച്ചാലും പിടിക്കുന്നുണ്ട്. ഇത് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി ഇറക്കിയ നോട്ടാണ് മക്കളേ... സിംഹത്തിന്റെ മടയില്‍ എലി വാഴില്ല... വാഴിക്കില്ല... - 2000ത്തിന്റെ നോട്ടുകള്‍ വ്യാപകമായി പിടികൂടപ്പെടാന്‍ തുടങ്ങിയതോടെ ഫേസ്ബുക്കിലെയും വാട്‌സ് ആപ്പിലെയും ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശമാണിത്.

കള്ളപ്പണക്കാര്‍ക്കുള്ള പ്രത്യേക അറിയിപ്പ്

കള്ളപ്പണക്കാര്‍ക്കുള്ള പ്രത്യേക അറിയിപ്പ്

ഇന്ന് റിസര്‍വ്വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം ആറു ബാങ്കുദ്യോഗസ്ഥരും, മറ്റു പതിനഞ്ചോളം പേരും, കള്ളപ്പണം, അതു മാറ്റി കൊടുക്കല്‍ തുടങ്ങിയ ദേശദ്രോഹകലാപരിപാടികളില്‍ ഏര്‍പ്പെട്ട വകയില്‍, സി.ബി.ഐയുടെ വായില്‍ കൊണ്ട് തല വച്ചു കൊടുത്തിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യവും പോക്കാണ് - ഇതാ അടുത്തത്. മൊത്തം വായിക്കൂ.

ഒരു ചൂണ്ട കോര്‍ത്തിട്ടതാണ്

ഒരു ചൂണ്ട കോര്‍ത്തിട്ടതാണ്

ഓപ്പറേഷന്‍ ഡിമോണിട്ടയിസേഷനും 2000രൂപ നോട്ടു ഇരകോര്‍ത്ത ഒരു ചൂണ്ടയും. 2000ന്റെ നോട്ട് ഇറക്കിയത് കള്ളപ്പണക്കാര്‍ക്ക് ഗവണ്‍മെന്റ് ഇട്ടുകൊടുത്ത ഇരകോര്‍ത്ത ഒരു ചൂണ്ടയായിരുന്നു അവര്‍ അത് മനസിലാകാതെ എങ്ങിനെയും കയ്യില്‍ ഉള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള ആവേശത്തില്‍ കുറച്ചു അഴിമതി പുരണ്ട ബാങ്ക് ഉദോഗസ്ഥന്‍മാര്‍ക്ക് കമ്മീഷന്‍ കൊടുത്തു പഴയ നോട്ടിനു പകരം പുതിയത് സംഘടിപ്പിച്ചു വീടുകളില്‍ ഒളിപ്പിച്ചുവച്ചു.

കൃത്യമായി നിരീക്ഷിക്കുകയാണ്

കൃത്യമായി നിരീക്ഷിക്കുകയാണ്

റിസര്‍വ് ബാങ്കിന്റെ കൈയില്‍ ഓരോ കറന്‍സി ചെസ്റ്റിലേക്കും അവിടെ നിന്നും ബാങ്കുകളിലേക്കും പോകുന്ന നോട്ടുകളുടെ സീരിയല്‍ നമ്പറടക്കം എല്ലാ ഡീറ്റൈല്‍സും ഉണ്ട് അത് അവര്‍ കാര്യം ആയിത്തന്നെ നിരീക്ഷിക്കുന്നും ഉണ്ട് അതുപോകുന്ന വഴിയേ പോകുവാനും അനേഷിക്കുവാനും ഉദോഗസ്ഥന്മാര്‍ക്ക് എളുപ്പവും ആണ്. ഏതു നോട്ടും എവിടെ വെച്ച് പിടികൂടിയാലും ആ നോട്ട് ഏതു ബാങ്കിലെക്ക് സപ്ലൈ ചെയ്തതാണ് എന്ന് കണ്ടുപിടിക്കുവാനും എളുപ്പം കഴിയുന്നു

ഉദോഗസ്ഥന്മാരെ പൂട്ടുന്നു

ഉദോഗസ്ഥന്മാരെ പൂട്ടുന്നു

പുതിയ നോട്ടുകള്‍ എവിടെ ആണ് കൂട്ടി വച്ചിരിക്കുന്നത് എന്ന് എങ്ങിനെയോ ആര്‍ ബി ഐ അറിയുന്നുണ്ട്. അത് റീസര്‍വ് ബാങ്കിന്റെ ഇതുപോലുള്ള ട്രാക്കിംഗ് സിസ്റ്റത്തിലൂടെ അകാന്‍ ആണ് സാധ്യത. അത് സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടി കുഴിച്ച വാരിക്കുഴി ആണ്. പക്ഷെ ഇതൊന്നും ആലോചിക്കാതെ 2000 രൂപ നോട്ട് എന്ന ചൂണ്ടയില്‍ കൊത്തിയ കള്ളപ്പണക്കാരുടെയും അതിനു കൂട്ടുനിന്ന ബാങ്ക് ഉദോഗസ്ഥന്മാരുടെയും അറസ്റ്റിന്റെ കഥകള്‍ ആണ് ഇപ്പോള്‍ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി വെച്ച ക്യാമറ

പ്രധാനമന്ത്രി വെച്ച ക്യാമറ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2000ന്റെ പുതിയ കോടിക്കണക്കിനു രൂപയുടെ പുതിയ നോട്ടുകള്‍ ഓഫീസര്‍മാര്‍ കണ്ടെത്തുമ്പോള്‍ തന്നെ അതിന്റെ കൂടെ കോടിക്കണക്കിനു രൂപയുടെ പഴയ നോട്ടുകളും ഉണ്ടായിരുന്നു എന്നത് പ്രതേകം ശ്രദികേണ്ടകാര്യം ആണ്. അത് ഇനിയുള്ള ദിവസങ്ങളില്‍ വര്‍ദ്ധിക്കുകയേയുള്ളു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വളരെ കൃത്യമായി പറഞ്ഞു വച്ചു. നവംബര്‍ 8 നു ശേഷം കള്ളത്തരം കാണിച്ചവരെ പിടിക്കാന്‍ ഞാന്‍ പുറകുവശത്തെ വാതിലില്‍ ആണ് ക്യാമറ വച്ചിരിക്കുന്നത് എന്നും അതുവഴി പോകുന്നവര്‍ 2 - 3 മാസങ്ങള്‍ക്കുള്ളില്‍ അകത്താകും എന്നും.

ബുദ്ധിരാക്ഷസന്മാരെ കുറിച്ച് ഓര്‍ത്ത് നോക്കൂ

ബുദ്ധിരാക്ഷസന്മാരെ കുറിച്ച് ഓര്‍ത്ത് നോക്കൂ

കള്ളപ്പണക്കാര്‍ നവംബര്‍ 8ന് ശേഷം കയ്യില്‍ ഉള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനെ കുറിച്ചുള്ള കുരുട്ടുബുദ്ധി ചിന്തിക്കുബോള്‍ അതിനും എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് ഡിമോണിട്ടയിസേഷന്‍ നടപ്പാക്കാനും വിജയിപ്പിക്കാനും വേണ്ടി രാവും പകലും ചിന്ദിച്ചു തലപുണ്ണാക്കിയ ബുദ്ധിരാക്ഷസന്മാരെ കുറിച്ച് വെറുതെ ഒന്ന് ആലോചിച്ചു നോക്കിയാല്‍ മതി.

ഫിനാന്‍സ് മന്ത്രാലയത്തിന്റെ കയ്യില്‍

ഫിനാന്‍സ് മന്ത്രാലയത്തിന്റെ കയ്യില്‍

ഇന്ത്യ ടുഡേ ന്യൂസ് പുറത്തു വിട്ട വാര്‍ത്ത പ്രകാരം 500 ഓളം ബാങ്ക് ബ്രാഞ്ച് കളില്‍ ഇന്ത്യ സര്‍ക്കാര്‍ നേരിട്ട് ഒളിക്യാമറ ഓപ്പറേഷന്‍സ് നടത്തിയതിന്റെ 400 ഓളം സിഡികള്‍ ഫിനാന്‍സ് മന്ത്രലയത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ട് എന്നാണ്.. ഇ ഒരു കാര്യം കൊണ്ട് മാത്രം നമുക്ക് മനസിലാക്കാന്‍ കഴിയും ഇതു നടപ്പാക്കിയവര്‍ എത്രത്തോളം ചിന്തിചിട്ടുണ്ട് എന്ന്. - ഇതാണ് സംഘി ഗ്രൂപ്പുകളിലെ തള്ളലിന്റെ ഏകദേശ രൂപം. ഇനി വസ്തുതയിലേക്ക്.

ട്രാക്ക് ചെയ്യുന്നുണ്ട്

ട്രാക്ക് ചെയ്യുന്നുണ്ട്

കറന്‍സി ചെസ്റ്റുകളില്‍ നിന്നും റിലീസ് ചെയ്യുന്ന നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ട്രാക്ക് ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്. അത് പക്ഷേ നോട്ടിലെ ജി പി എസും ചിപ്പും കൊണ്ടൊന്നുമല്ല. നോട്ട് നിരോധനത്തിന് ശേഷം പലയിടത്തുനിന്നായി ഭീമന്‍ തുകകളുടെ രണ്ടായിരം നോട്ടുകള്‍ പിടികൂടിയതിന് ശേഷമാണ് ഇത്. വൈകിയുദിച്ച ബുദ്ധി എന്ന് വേണമെങ്കില്‍ വിളിക്കാം ആര്‍ ബി ഐയുടെ ഈ നീക്കത്തെ.

സി സി ടി വി ക്യാമറകള്‍

സി സി ടി വി ക്യാമറകള്‍

കറന്‍സി ചെസ്റ്റുകളിലെയും ബ്രാഞ്ചുകളിലെയും ഇടപാടുകള്‍ സി സി ടി വി ക്യാമറയില്‍ പകര്‍ത്താനും ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്. നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30വരെയുള്ള സി സി ടി വി ദൃശ്യങ്ങളാണ് ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കേണ്ടിവരിക. ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്ന ആളുകളെ ട്രാക്ക് ചെയ്യാനും ഇത് വഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

English summary
Is RBI really tracking every 2000 new note in circulation?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more