Get Updates
Get notified of breaking news, exclusive insights, and must-see stories!

20, 50 രൂപാനോട്ടുകള്‍ പുത്തനിറങ്ങുന്നു, പഴയത് പിന്‍വലിക്കില്ലെന്നും ആര്‍ബിഐ

പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല

മുംബൈ: നോട്ട് നിരോധനത്തിന് പിന്നാലെയുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെ പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. എന്നാല്‍ പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

നോട്ട് നിരോധനം മൂലം രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമെന്നോണമാണ് റിസര്‍വ്വ് ബാങ്കിന്റെ നീക്കം. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിന്റെ കയ്യൊപ്പോടെ പുറത്തിറങ്ങുന്ന പുതിയ നോട്ടുകള്‍ക്ക് പിന്നില്‍ വര്‍ഷവും രേഖപ്പെടുത്തും.

സുരക്ഷാ മാനദണ്ഡങ്ങള്‍

സുരക്ഷാ മാനദണ്ഡങ്ങള്‍

കൂടുതല്‍ സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന നോട്ടിലെ നമ്പര്‍ പാനലുകളില്‍ എല്‍ എന്ന അക്ഷരം ഉള്‍പ്പെടുത്തിയായിരിക്കും പുതിയ നോട്ട് പുറത്തിറക്കുക.

നോട്ട് നിരോധനത്തോടെ

നോട്ട് നിരോധനത്തോടെ

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് 20, 50 രൂപ നോട്ടുകള്‍ പുതിയതായി പുറത്തിറക്കുന്നത്.

100നും 50നും ആയുസ്സുണ്ട്

100നും 50നും ആയുസ്സുണ്ട്

ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ 100, 50 രൂപ നോട്ടുകളും അസാധുവാക്കുമെന്ന് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും നേരിട്ട് രംഗത്തെത്തിയിരുന്നു.

പൊതുജനങ്ങള്‍ക്ക് ആശ്വാസം

പൊതുജനങ്ങള്‍ക്ക് ആശ്വാസം

നവംബര്‍ എട്ടിന് നോട്ടുകള്‍ അസാധുവാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നതെങ്കിലും ജനങ്ങള്‍ നേരിടുന്ന നോട്ട് പ്രതിസന്ധിയിക്ക് ഇപ്പോഴും അയവുവന്നിട്ടില്ല. നോട്ടുകളുടെ ദൗര്‍ലഭ്യം കാരണം എടിഎമ്മുകള്‍ അടച്ചിട്ടത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്ന സമയത്തുള്ള പ്രഖ്യാപനം ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നാണ് കരുതുന്നത്.

കള്ളപ്പണം തടയാന്‍

കള്ളപ്പണം തടയാന്‍

മൂല്യമേറിയ നോട്ടുകള്‍ വിപണിയില്‍ എത്തുന്നത് കള്ളപ്പണക്കാരെ സഹായിക്കുമെന്നും അതിനാല്‍ മൂല്യം കുറഞ്ഞ നോട്ടുകള്‍ വ്യാപകമായി പുറത്തിറക്കാനാണ് റിസര്‍വ്വ് ബാങ്ക് പദ്ധതിയിടുന്നതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+