നിരക്കുകളില്‍ മാറ്റമില്ലാതെ വായ്പാ നയം: പണപ്പെരുപ്പം കൂടും, വളര്‍ച്ചാ നിരക്ക് കുറയും
ദില്ലി: നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ വായ്പ നയം. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും തുടരും. നിസിആര്‍ആര്‍ നിരക്കിലും മാറ്റമില്ല. സിആര്‍ആര്‍ നിരക്ക് നാല് ശതമാനമാണ്.
പണപ്പെരുപ്പം കൂടുമെന്ന് റിസര്‍വ്ബാങ്ക് വ്യക്തമാക്കി. വളര്‍ച്ചാ നിരക്ക് കുറയുമെന്നും റിസര്‍വ് ബാങ്ക്. വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നാണ് റിസര്‍വ്ബാങ്ക് പറയുന്നത്. 7.3 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍ സമ്പദ് ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍ബിഐയെ പിന്നോട്ട് വലിച്ചത്.
സാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് സൂചനകള്‍. നടപ്പു വര്‍ഷം നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.












Click it and Unblock the Notifications